മാതൃകയായി ഈ നവദമ്പതികള്‍

0

വിവാഹദിനത്തിലെ ആഘോഷം ബാലമന്ദിരത്തിലെ കുട്ടികള്‍ക്കൊപ്പം ചിലവഴിച്ച് മാതൃകയായിരിക്കുകയാണ് നവദമ്പതികളായ ശ്രീജിത്തും ആതിരയും. ഞായറാഴ്ചയായിരുന്നു മണല്‍വയല്‍ സ്വദേശിയായ ശ്രീജിത്തും കൃഷ്ണഗിരി സ്വദേശിനിയായ ആതിരയും വിവാഹിതരായത്. വിവാഹദിനത്തില്‍ ആഘോഷങ്ങള്‍ കുറച്ച് സല്‍ക്കര്‍മ്മം ചെയ്യണമെന്ന് ഇരുവരും നേരത്തേ തന്നെ നിശ്ചയിച്ചിരുന്നു. വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയ ഇരുവരും കളനാടിക്കൊല്ലിയിലെ ശാന്തിസദന്‍ ബാലമന്ദിരത്തിലെത്തി അന്തേവാസികള്‍ക്ക് ഭക്ഷണവും മധുര പലഹാരങ്ങളും നല്‍കി സംതൃപ്തരായി. നാടന്‍പാട്ട് കലാകാരനായ ശ്രീജിത്ത് നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. മത്തി, കാണി, നൊണ എന്നീ നാടകങ്ങളിലെ അഭിനേതാവും ”മിടിപ്പ്” ഹസ്ര്വ ചിത്രത്തിന്റെ സംവിധായകനുമാണ്

Leave A Reply

Your email address will not be published.

error: Content is protected !!