കാട്ടുപന്നിയെ വെടിവച്ചുകൊല്ലാന്‍ അനുമതി പരിഗണിക്കാമെന്ന് കേന്ദ്രം

0

വേണ്ടിവന്നാല്‍ വെടിവച്ചുകൊല്ലാനാകുംവിധം കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കാമെന്നു കേന്ദ്ര സര്‍ക്കാര്‍ ഉറപ്പു നല്‍കിയതായി വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു. അതേസമയം, നിയന്ത്രണങ്ങളില്ലാതെ വെടിവച്ചു കൊല്ലാന്‍ അനുമതി നല്‍കുന്നതിനുള്ള ബുദ്ധിമുട്ട് ശശീന്ദ്രനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ് അറിയിച്ചു.ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചാല്‍ കൊല്ലാം, ഇറച്ചി ഉപയോഗിക്കാം; കനിയുമോ കേന്ദ്രം?2 വര്‍ഷത്തേക്ക് അനുമതി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം നിയമവശങ്ങള്‍ കൂടി കണക്കിലെടുത്തു പരിഗണിക്കും. ഇതിനായി കേന്ദ്ര, സംസ്ഥാന ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തും. ഈ മാസാവസാനമോ അടുത്ത മാസമാദ്യമോ കേരളത്തിലെത്തുന്ന കേന്ദ്ര മന്ത്രിയുടെ സാന്നിധ്യത്തിലും തുടര്‍ചര്‍ച്ചയുണ്ടാകും.

വന്യജീവി ആക്രമണം നേരിടുന്നവര്‍ക്കുള്ള നഷ്ടപരിഹാരം വര്‍ധിപ്പിക്കുന്നതു കേരളത്തിന്റെ പരിഗണനയിലുണ്ട്. വന്യജീവി ആക്രമണം തടയാനുള്ള പദ്ധതിക്കായി 620 കോടി രൂപയുടെ പ്രത്യേക കേന്ദ്ര പാക്കേജ് ആവശ്യപ്പെട്ടിട്ടുണ്ട്. ചെലവിന്റെ 60 % കേന്ദ്രവും ബാക്കി സംസ്ഥാനവുമാണു വഹിക്കുന്നത്.

വനാതിര്‍ത്തി രേഖകള്‍ ഡിജിറ്റലാക്കുന്ന പദ്ധതിക്ക് അടുത്ത സാമ്പത്തിക വര്‍ഷം 15 കോടി രൂപ ലഭ്യമാക്കണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിക്കാമെന്നും മന്ത്രി യാദവ് അറിയിച്ചു. വനം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹ, വനം മേധാവി പി.കെ. കേശവന്‍ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!