അണ്‍ലോക്ക് നാല്; സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഓക്ടോബറോടുകൂടി തുറന്നേക്കും

0

കൊവിഡ് പശ്ചാത്തലത്തില്‍ നിലച്ചു പോയ വിനോദ സഞ്ചാര മേഖലകള്‍ വീണ്ടും തുറന്നു പ്രവര്‍ത്തിച്ചേക്കും. ഓക്ടോബറിന്റെ തുടക്കത്തില്‍ തുറക്കാനാണ് സര്‍ക്കാര്‍ ധാരണ. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അദ്ധ്യക്ഷതയില്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി അംഗങ്ങളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ടൂറിസം മേഖല തുറക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

ഇത്തവണ ആയുര്‍വേദ ചികിത്സയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി സഞ്ചാരികളെ ആകര്‍ഷിക്കാനാണ് പദ്ധതി. സഞ്ചാരികള്‍ക്ക് ക്വാറന്റീന്‍ നിര്‍ബന്ധമാക്കരുതെന്ന് ആവശ്യവും സിഐഐ മുന്നോട്ടുവെച്ചിരുന്നു. വിനോദ സഞ്ചാര മേഖലയെ മാത്രം ആശ്രയിച്ചു കഴിയുന്ന 15 ലക്ഷത്തിലധികം ആളുകള്‍ക്ക് ഇതൊരു ആശ്വാസ വാര്‍ത്തയായിരിക്കും.

Leave A Reply

Your email address will not be published.

error: Content is protected !!