14 മുതല്‍ 16 വരെയുള്ള  തീയതികളിലെ  നിയന്ത്രണങ്ങള്‍

0

ജൂണ്‍ 14 മുതല്‍ 16 വരെ രാവിലെ 9 മുതല്‍ വൈകിട്ട് 7.30 വരെ റേഷന്‍ കടകള്‍, ഭക്ഷ്യവസ്തുക്കള്‍/ പലചരക്ക് വിപണന ശാലകള്‍, ഹോട്ടല്‍, ബേക്കറി, പാല്‍, പഴം, പച്ചക്കറി, മത്സ്യം, മാംസം, മൃഗങ്ങള്‍ക്കുള്ള തീറ്റവസ്തുക്കള്‍, വ്യവസായങ്ങള്‍ക്കുളള അസംസ്‌കൃത വസ്തുക്കള്‍, എന്നിവ വിപണനം നടത്തുന്ന സ്ഥാപനങ്ങള്‍ക്കും, കള്ള് ഷാപ്പുകള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കാം.

ഈ ദിവസങ്ങളില്‍ ശുചീകരണ, കാര്‍ഷിക, കെട്ടിടനിര്‍മ്മാണ തൊഴിലാളികള്‍, സെറ്റ് എഞ്ചിനീയര്‍മാര്‍, സൂപ്പര്‍വൈസര്‍മാര്‍ എന്നിവര്‍ക്ക് ജോലികള്‍ നിര്‍വ്വഹിക്കുന്നതിന് തിരിച്ചറിയല്‍ കാര്‍ഡ്/ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ യാത്ര ചെയ്യാവുന്നതാണ്.

മെഡിക്കല്‍ ആവശ്യങ്ങള്‍, വാക്‌സിനേഷന്‍ എന്നിവയ്ക്കുള്ള യാത്രയും ആവശ്യമായ രേഖകളുടെ അടിസ്ഥാനത്തില്‍ അനുവദിക്കും.

Leave A Reply

Your email address will not be published.

error: Content is protected !!