ജില്ലയില്‍ 137 പേര്‍ക്ക് കൂടി കോവിഡ്

0

വയനാട് ജില്ലയില്‍ ഇന്ന് 137 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 282 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 5.83 ആണ്. 136 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 4 ആരോഗ്യ പ്രവര്‍ത്തര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 68735 ആയി. 64476 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 3855 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 2741 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍
പൂതാടി 22, കല്‍പ്പറ്റ 17, മുട്ടില്‍, നൂല്‍പ്പുഴ 11 വീതം, ബത്തേരി 8, മുള്ളന്‍കൊല്ലി, പുല്‍പള്ളി, തൊണ്ടര്‍നാട്, വെങ്ങപ്പള്ളി 7 വീതം, കണിയാമ്പറ്റ, തിരുനെല്ലി, വൈത്തിരി 5 വീതം, അമ്പലവയല്‍, തവിഞ്ഞാല്‍ 4 വീതം, പനമരം 3, എടവക, മാനന്തവാടി, മീനങ്ങാടി, മേപ്പാടി 2 വീതം, കോട്ടത്തറ, മൂപ്പൈനാട് പടിഞ്ഞാറത്തറ, പൊഴുതന, തരിയോട് എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതര സംസ്ഥാനത്തു നിന്നും വന്ന ഒരു തമിഴ്നാട് സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.

282 പേര്‍ക്ക് രോഗമുക്തി
ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 25 പേരും വീടുകളില്‍ ചികിത്സയിലായിരുന്ന 257 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്

1067 പേര്‍ പുതുതായി നിരീക്ഷണത്തില്‍
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 1067 പേരാണ്. 812 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 13309 പേര്‍. ഇന്ന് പുതുതായി 68 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 709 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 535893 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 510848 എണ്ണത്തിന്റെ ഫലം ലഭിച്ചു. 442113 പേര്‍ നെഗറ്റീവും 68735 പേര്‍ പോസിറ്റീവുമാണ്.

അനുശോചിച്ചു
കേരള ചുമട്ട് തൊഴിലാളി ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ കാട്ടാകട ശശിയുടെ നിര്യാണത്തില്‍ കേരള ചുമട്ട് തൊഴിലാളി ക്ഷേമ ബോര്‍ഡ് വയനാട് ജില്ലാ കമ്മിറ്റി അനുശോചിച്ചു. അനുശോചന യോഗത്തില്‍ യു.എ. ഖാദര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ ഇ. ഹൈദ്രു, പി.പി ആലി, സി. മൊയ്തീന്‍കുട്ടി, വി.വി ബേബി, സബ്കമ്മിറ്റി അംഗങ്ങളായ മാടായി ലത്തീഫ്, കെ.ടി ഹംസ, പി.പരീക്കുട്ടി, സി.കെ. ഹരിദാസ്, ജൂനിയര്‍ സൂപ്രണ്ടുമാരായ ഇ.കെ സുരേഷ്, ടി.പി. ലിജിന്‍ എന്നിവര്‍ സംസാരിച്ചു.

പന്നിഫാമുകള്‍ക്ക് കോഴി മാലിന്യം നല്‍കരുത്
ജില്ലയിലെ കോഴി മാലിന്യ സംസ്‌കരണത്തിന് മാര്‍ഗ നിര്‍ദേശങ്ങളായി. കോഴിക്കടകളിലെ കോഴിമാലിന്യങ്ങള്‍ റെന്ററിംഗ് പ്ലാന്റുകള്‍ക്ക് നല്‍കാന്‍ എ.ഡി.എം എന്‍.ഐ ഷാജിയുടെ അദ്ധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗം ഉടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഒരു കിലോ കോഴി മാലിന്യത്തിന് 5 രൂപ വീതം കോഴി ഉടമകള്‍ നല്‍കണം. പന്നിഫാമുകള്‍ക്ക് കോഴി മാലിന്യം നല്‍കരുതെന്നും നിര്‍ദ്ദേശിച്ചു. ലൈസന്‍സ് ഇല്ലാത്ത കോഴിക്കടകള്‍ ഇനി മുതല്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. ഇക്കാര്യങ്ങള്‍ ഉറപ്പാക്കാന്‍ വരും ദിവസങ്ങളില്‍ കൂടുതല്‍പരിശോധന നടത്തുമെന്ന് എ.ഡി.എം അറിയിച്ചു. കളക്ട്രേറ്റില്‍ നടന്ന യോഗത്തില്‍ ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ വി.കെ ശ്രീലത, ഹരിത കേരളം ജില്ലാ കോര്‍ഡിനേറ്റര്‍ ഇ.സുരേഷ് ബാബു, എണ്‍വിയോണ്‍മെന്റല്‍ എഞ്ചിനീയര്‍ എം.എ ഷിജു, ചില്ലറ വ്യാപാരികള്‍, കോഴി കര്‍ഷകര്‍, റെന്ററിംഗ് പ്ലാന്റ് ഉടമകള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!