നഴ്‌സ് ആന്‍ഡ് മിഡ്വൈഫ്: പിഎസ്സി ഒരു പരീക്ഷ കൂടി നടത്തും

0

സര്‍ക്കാര്‍ സര്‍വീസില്‍ ഓക്‌സിലിയറി നഴ്‌സ് ആന്‍ഡ് മിഡ്വൈഫ് തസ്തികയിലേക്ക് ജിഎന്‍എം യോഗ്യതയുള്ളവര്‍ക്കായി ഒരു പ്രാഥമിക പരീക്ഷ കൂടി നടത്താന്‍ പിഎസ്സി യോഗത്തില്‍ ധാരണയായി. ഈ തസ്തികയിലേക്ക് എഎന്‍എം യോഗ്യതയുള്ളവരാണ് നേരത്തേ പരീക്ഷ എഴുതിയത്.

എന്നാല്‍ ഉയര്‍ന്ന യോഗ്യതയായ ജിഎന്‍എം പാസായവരെക്കൂടി പരിഗണിക്കണമെന്നു കോടതി വിധികള്‍ നിലവിലുണ്ട്. ആദ്യം നടത്തിയ പരീക്ഷയില്‍ ജിഎന്‍എം യോഗ്യതയുള്ളവര്‍ക്ക് അവസരം നല്‍കിയിരുന്നില്ല. ഇതു നിയമ പ്രശ്‌നമാകാന്‍ സാധ്യതയുള്ളതിനാലാണ് അവര്‍ക്ക് വേണ്ടി മറ്റൊരു പ്രാഥമിക പരീക്ഷ കൂടി നടത്തുന്നത്. രണ്ടു പരീക്ഷകളുടെയും അടിസ്ഥാനത്തിലായിരിക്കും പ്രാഥമിക പട്ടിക തയാറാക്കുക. ഇതു സംബന്ധിച്ചു നിയമോപദേശം തേടാനും തീരുമാനിച്ചു.

രണ്ടു തസ്തികകളിലേക്ക് ഓണ്‍ലൈന്‍ പരീക്ഷ

രണ്ടു തസ്തികകളിലേക്ക് ഓണ്‍ലൈന്‍ പരീക്ഷ നടത്താന്‍ പിഎസ്സി യോഗം തീരുമാനിച്ചു.കേരള ആര്‍ട്ടിസാന്‍സ് ഡവലപ്‌മെന്റ് കോര്‍പറേഷനില്‍ റീജനല്‍ ഓഫിസര്‍,ആരോഗ്യ വകുപ്പില്‍ അസിസ്റ്റന്റ് ഡെന്റല്‍ സര്‍ജന്‍ (പട്ടികവര്‍ഗം) തസ്തികകളിലേക്കാണ് പരീക്ഷ. ചലച്ചിത്ര വികസന കോര്‍പറേഷനില്‍ ഫിലിം ഓഫിസര്‍ തസ്തികയിലേക്ക് അഭിമുഖം നടത്തും.

Leave A Reply

Your email address will not be published.

error: Content is protected !!