അണ്‍ലിമിറ്റഡ് കോള്‍ യഥാര്‍ത്തില്‍ അണ്‍ലിമിറ്റ്ഡ് ആക്കി ബിഎസ്എന്‍എല്‍ . നേരത്തെ അണ്‍ലിമിറ്റ്ഡ് ഫോണ്‍ കോള്‍ ഓഫര്‍ വാങ്ങുന്നവര്‍ക്ക് 250 മിനിറ്റ് മാത്രമായിരുന്നു ഒരു ദിവസം സൗജന്യമായി വിളിക്കാന്‍ സാധിച്ചിരുന്നത്. ഇതിനുശേഷം ഓരോ ഉപയോക്താവും എടുത്തിരിക്കുന്ന പ്ലാന്‍ അനുസരിച്ച് തുക ഈടാക്കിയിരുന്നു. ഈ നിബന്ധന ബിഎസ്എന്‍എല്‍ എടുത്തുമാറ്റി . ഇതോടെ അണ്‍ലിമിറ്റഡ് കോള്‍ ഓഫര്‍ എടുക്കുന്ന ബിഎസ്എന്‍എല്ലിന്റെ എല്ലാ പ്രീ പെയ്ഡ് , പോസ്റ്റ് പെയ്ഡ് ഉപയോക്താക്കള്‍ക്കും ദിവസം മുഴുവന്‍ സൗജന്യമായി ഫോണ്‍ വിളിക്കാന്‍ സാധിക്കും
Sign in
Sign in
Recover your password.
A password will be e-mailed to you.