തൊഴില്‍ സംബന്ധ പരാതികള്‍ ഉള്‍പ്പെട്ട നിവേദനം നല്‍കി
പടിഞ്ഞാറത്തറ 7-ാം വാര്‍ഡ് തൊഴിലുറപ്പ് തൊഴിലാളികള്‍ കല്‍പ്പറ്റ എംഎല്‍എ ടി സിദ്ദിഖിന് തൊഴില്‍ സംബന്ധ പരാതികള്‍ ഉള്‍പ്പെട്ട നിവേദനം നല്‍കി. തൊഴില്‍ വേതനം വര്‍ദ്ധിപ്പിക്കുക, കുടുംബത്തിന് 100 പണി എന്നതുയര്‍ത്തുക, 50 വയസ്സിന് മുകളിലുള്ളവര്‍ക്കും തൊഴില്‍ നല്‍കുക, തൊഴില്‍ മസ്ട്രോള്‍ വേഗത്തില്‍ പാസാക്കുക, തൊഴില്‍ സമയം നിശ്ചയപ്പെടുത്തുക, പണി ആയുധങ്ങള്‍ക് വാടക നല്‍കുക, സീസണ്‍ അനുസരിച്ച് പണി നല്‍കുക, ഒരു പഞ്ചായത്തില്‍ 20 പണിസ്ഥലങ്ങള്‍ എന്ന കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് തിരുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിലുള്ളത്.