സമ്പൂര്‍ണ ലോക്ക് ഡൗണ്‍ വേണ്ട; സര്‍വകക്ഷി യോഗത്തില്‍ തീരുമാനമായി
സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ടെന്ന് സര്‍വകക്ഷി യോഗത്തില്‍ തീരുമാനമായി. ശനി. ഞായര്‍ ദിവസങ്ങളിലെ നിയന്ത്രണം തുടരാനും തീരുമാനമായി. കൊവിഡ് വ്യാപനം രൂക്ഷമായ സ്ഥലങ്ങളില്‍ കടുത്ത നിയന്ത്രണം ഉണ്ടായരിക്കും. കടകളുടെ പ്രവര്‍ത്തനം രാത്രി ഏഴര വരെ മാത്രമാക്കി നിജപ്പെടുത്തി. ആരാധനാലയങ്ങളുടെ വലുപ്പനുസരിച്ച് ആളുകളെ പ്രവേശിപ്പിക്കാമെന്നും തീരുമാനിച്ചു.
വോട്ടെണ്ണല്‍ ദിനത്തിലെ ആഹ്ലാദപ്രകടനങ്ങള്‍ ഒഴിവാക്കും. രാഷ്ട്രീയ പാര്‍ട്ടികള്‍ അണികളെ നിയന്ത്രിക്കണമെന്ന് സര്‍വകക്ഷിയോഗത്തില്‍ തീരുമാനമായി.