ജില്ലാ അത്ലറ്റിക്‌സ് അസോസിയേഷന്റെ ജില്ലാതല ജൂനിയര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ ഷിപ്പ് ഒക്ടോബര്‍ 6,7 തിയ്യതികളില്‍, എം.കെ. ജിനചന്ദ്ര സ്മാരക ജില്ലാ സ്റ്റേഡിയത്തില്‍ നടക്കും. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള അത്ലറ്റിക്‌സ് അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 500-ല്‍പ്പരം കായിക താരങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കും. ഉദ്ഘാടനം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എം. മധു നിര്‍വ്വഹിക്കും.അത്ലറ്റിക്‌സ് അസോസിയേഷന്‍ സീനിയര്‍ വൈസ് പ്രസിഡണ്ട്, സി. പി. സജി. ചങ്ങാനാമഠത്തില്‍ പതാക ഉയര്‍ത്തും.
ഏഴാം തിയതി വൈകുന്നേരം 5മണിക്ക് വിജയികള്‍ക്കുള്ള സമ്മാനവിതരണം സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റാന്റിങ് കമ്മറ്റി അംഗം, കെ. റെഫീഖ് നിര്‍വ്വഹിക്കും.