സംസ്ഥാനത്ത് ഒന്നുമുതല്‍ 9 വരെയുളള സ്‌കൂള്‍ ക്ലാസുകള്‍ ഇന്നുമുതല്‍ ഓണ്‍ലൈനിലേക്ക് മാറും. കൊവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്ത് രണ്ടാഴ്ചത്തേക്കാണ് നിയന്ത്രണം. അതേസമയം, എസ് എസ് എല്‍ സി, പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകള്‍ ഓഫ്‌ലൈന്‍ ആയി തന്നെ തുടരാനാണ് നിലവിലെ തീരുമാനം. കോളജുകളും അടക്കില്ല.
അതിതീവ്ര വ്യാപനമുള്ള സി കാറ്റഗറിയില്‍പ്പെടുന്ന ജില്ലകളില്‍ ഒന്നും രണ്ടും വര്‍ഷ ബിരുദ ക്ലാസുകളും, ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ ക്ലാസുകളും പ്ലസ് വണ്‍ ക്ലാസുകളും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറും. നിലവില്‍ ഈ കാറ്റഗറിയില്‍ ഒരു ജില്ലയും ഉള്‍പ്പെട്ടിട്ടില്ല. ബയോ ബബിള്‍ മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കും, തെറാപ്പി അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സ്പെഷ്യല്‍ സ്‌കൂളുകള്‍ക്കും നിയന്ത്രണങ്ങള്‍ ബാധകമല്ല.