സ്വര്‍ണം വാങ്ങാന്‍ തിരിച്ചറിയല്‍ രേഖ വ്യവസ്ഥ പുതിയതല്ലെന്ന് സര്‍ക്കാര്‍

0

സ്വര്‍ണം ,വെള്ളി ,രത്‌നങ്ങള്‍ എന്നിവ വാങ്ങുന്നവര്‍ക്ക് തിരിച്ചറിയല്‍ രേഖ സമര്‍പ്പിക്കണമെന്ന് പുതിയ വ്യവസ്ഥ വന്നതായി വിപണിയിലുള്ള ആശങ്ക അടിസ്ഥാനരഹിതമാണെന്ന് ധനമന്ത്രാലയം. 2 ലക്ഷം രൂപയ്ക്കുമേല്‍ മൂല്യമുള്ള സ്വര്‍ണമോ രത്‌നമോ വാങ്ങുന്നവര്‍ തിരിച്ചറിയല്‍ (കെവൈസി) രേഖകള്‍ നല്‍കണമെന്ന വ്യവസ്ഥ ഏതാനും വര്‍ഷമായി രാജ്യത്തുണ്ട്. ഇതു തുടരുകയാണ്.

ഡിസംബര്‍ 28ന് കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത് 10 ലക്ഷം രൂപയ്ക്കുമേല്‍ പണം നല്‍കി നടത്തുന്ന സ്വര്‍ണം, വെള്ളി, രത്‌ന ഇടപാടുകള്‍ത്ത് തിരിച്ചറിയല്‍ രേഖകള്‍ വേണമെന്നാണ്.

ഇത് അനധികൃത ഇടപാടുകളും തീവ്രവാദത്തിന് പണം ലഭ്യമാക്കലും കള്ളപ്പണം വെളുപ്പിക്കലും തടയാന്‍ ലോകരാജ്യങ്ങള്‍ ചേര്‍ന്നുണ്ടാക്കിയ ഫിനാഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് ചട്ടങ്ങള്‍ പ്രകാരമുള്ളതാണ്. എന്നാല്‍ ഇന്ത്യയില്‍ നിലവില്‍ തന്നെ 2 ലക്ഷം രൂപയ്ക്കുമേലുള്ള ഇടപാടുകള്‍ക്ക് തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമായതിനാല്‍ പുതിയ ഉത്തരവീലൂടെ പുതിയ നിബന്ധനയൊന്നും ബാധകമാകുന്നില്ലെന്ന് ധനമന്ത്രാലയം അറിയിച്ചു.

ഉപയോക്താവ് ഒന്നോ അതിലധികമോ തവണകളി ലായി 10ലക്ഷം രൂപയുടെ സ്വര്‍ം,വെള്ളി ,വജ്രം വിലകൂടിയ രത്‌നങ്ങള്‍ എന്നിവ വാങ്ങിയാല്‍ അതിന്റെ ഇടപാട് രേഖകള്‍ സൂക്ഷിക്കണമെന്നും ഇതു സംബന്ധിച്ച് വിവരങ്ങള്‍ കൃത്യമായി അറിയിക്കണമെന്നും ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ് മെന്റ് ഡയറക്ടറേറ്റ് ജ്വല്ലറികള്‍ക്കു സര്‍ക്കുലര്‍ അയച്ചിരുന്നു. അതേതുടര്‍ന്നാണ് വിപണിയില്‍ ഇതു ചര്‍ച്ചയായത്.

Leave A Reply

Your email address will not be published.

error: Content is protected !!