മഴ കുറഞ്ഞതിനെത്തുടര്‍ന്നു കേരളത്തില്‍ റെഡ്, ഓറഞ്ച് അലെര്‍ട്ടുകള്‍ പിന്‍വലിച്ചു. ഇടുക്കി, കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലൊ അലെര്‍ട്ടുണ്ട്. എന്നാല്‍ ചൊവ്വ വരെ കേരളത്തില്‍ വ്യാപക മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മലയോരത്തും തീരപ്രദേശത്തും ജാഗ്രത തുടരും.ബാണാസുര സാഗര്‍ ജലസംഭരണിയില്‍ ജലനിരപ്പ് 773 മീറ്റര്‍ എത്തിയ സാഹചര്യത്തില്‍ ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.