8 മാസമായി ശമ്പളം ലഭിക്കാതെ താല്‍കാലിക ജെ.എച്ച്.ഐ മാര്‍

0

 

കോവിഡ് കാലത്ത് രോഗപ്രതിരോധത്തിനായി പ്രവര്‍ത്തിച്ച ജെ.എച്ച്.ഐ മാര്‍ക്ക് ശമ്പളമില്ലാതായിട്ട് 8 മാസം.അഡ്‌ഹോക്ക് വ്യവസ്ഥയില്‍ താല്‍കാലികമായി ജില്ലയില്‍ നിയമനം ലഭിച്ച ജെ.എച്ച്.ഐമാര്‍ക്കാണ് ഈ അവസ്ഥ.ഡി.എം.ഒ മുതല്‍ ഡി.എച്ച്.എസ് വരെയുള്ളവര്‍ക്ക് പരാതികള്‍ നല്‍കിയെങ്കിലും ഇതുവരെ പരിഹാരം ഉണ്ടായിട്ടില്ല.ശമ്പളം ലഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് എന്‍.ജി.ഒ. അസോസിയേഷന്‍ ആവശ്യപ്പെട്ടു.

അഡ്‌ഹോക്ക് വ്യവസ്ഥയില്‍ താല്‍കാലികമായി വയനാട് ജില്ലയില്‍ നിയമനം ലഭിച്ച ജെ.എച്ച്.ഐ വിഭാഗത്തിനാണ് ഈ ദുര്‍ഗതി. കഴിഞ്ഞ ജൂണ്‍ മാസം മുതല്‍ ഇവര്‍ക്ക് ഒരു രൂപ പോലും ശമ്പളമായി ലഭിച്ചിട്ടില്ല. ഡി.എം.ഒ മുതല്‍ ഡി.എച്ച്.എസ് വരെയുള്ളവര്‍ക്ക് പരാതികള്‍ നല്‍കിയെങ്കിലും കൃത്യമായ മറുപടിയൊ പ്രശ്‌നത്തിന് പരിഹാരമൊ ഇതുവരെ ഉണ്ടായിട്ടില്ല. ശംബളം അനുവദിക്കുന്ന ഹെഡ്ഡിനെക്കുറിച്ചുള്ള അവ്യക്തതകള്‍ പരിഹരിക്കാത്ത നിസാര പ്രശ്‌നം മൂലമാണ് ഈ ദുസ്ഥിതി. അന്യ ജില്ലകളില്‍ നിന്നക്കമുള്ളവരാണ് ഈ കൂട്ടത്തിലുള്ളത്. നിത്യവൃത്തിക്കും വണ്ടിക്കൂലിക്കും വരെ പലരില്‍ നിന്നും കടം വാങ്ങിയും കൂടെയുള്ള മറ്റ് സഹപ്രവര്‍ത്തകര്‍ സഹായിച്ചുമാണ് ഇവര്‍ ഇപ്പോള്‍ പിടിച്ചു നില്‍ക്കുന്നത്. വാടകയും മറ്റു ചെലവുകളും കൊടുക്കാന്‍ നിവൃത്തിയില്ല. പലരും കടക്കെണിയിലാണ്. ആദ്യം നിയമനം ലഭിച്ച പലരെയും മൂന്ന് മാസം കഴിഞ്ഞപ്പോള്‍ പിരിച്ചുവിട്ടിരുന്നു. തുടര്‍ന്ന് അടുത്ത ബാച്ചുകാരെ നിയമിച്ചു. ഈ കോവിഡ് പ്രതിസന്ധി കാലത്ത് തങ്ങള്‍ സമയക്കണക്ക് നോക്കാതെ ചെയ്ത ജോലിക്ക് ന്യായമായി ലഭിക്കേണ്ട വേതനം ഇനിയും വൈകിപ്പിക്കരുതെന്നാണ് ഇവരുടെ ആവശ്യം. കോവിഡ് കാലത്ത് ആരോഗ്യ വകുപ്പില്‍ അത്യധ്വാനം ചെയ്യുന്ന ജീവനക്കാര്‍ക്ക് ദീര്‍ഘകാലമായി വേതനം കൊടുക്കാത്ത നടപടി പ്രതിഷേധാര്‍ഹമാണെന്നും എത്രയുപ്പെട്ടന്ന് ഇവര്‍ക്ക് ശമ്പളം ലഭിക്കുന്നതിനുള്ള നടപടികള്‍ ഡി.എം.ഒ യുടെ ഭാഗത്ത് നിന്ന് ഉണ്ടാവണമെന്നും എന്‍.ജി.ഒ അസോസിയേഷന്‍ മാനന്തവാടി ബ്രാഞ്ച് കമ്മറ്റി ആവശ്യപ്പെട്ടു.

Leave A Reply

Your email address will not be published.

error: Content is protected !!