കാട്ടുപന്നികളുടെ ആക്രമണം നെല്‍കൃഷി പൂര്‍ണ്ണമായും നശിച്ചു.
തിരുനെല്ലി പഞ്ചാത്തിലെ തൃശ്ശിലേരി പവര്‍ലൂമിന് സമീപത്തെ അനന്തോത്ത് കുന്നിലെ വയലിലാണ് കാട്ടുപന്നികള്‍ കൂട്ടമായെത്തി നെല്‍കൃഷി നശിപ്പിച്ചത്.കാക്കവയലിലെ 10 പേരുടെ കൂട്ടായ്മയായ സൗഹൃദ സ്വാശ്രയ സംഘം 5 വര്‍ഷമായി പാട്ടത്തിനെടുത്ത വയലിലാണ് കൃഷി ചെയ്യുന്നത്.കഴിഞ്ഞ ദിവസമാണ് കൂട്ടമായെത്തിയ കാട്ടുപന്നികള്‍ കൊയ്യാനായ നെല്‍ കതിരുകള്‍ ഉഴുത് മറിച്ച നിലയിലാക്കിയത്.
ബാങ്ക് ലോണ്‍ ഉള്‍പ്പെടെ എടുത്താണ് സംഘം കൃഷി ചെയ്തിരുന്നത്.ഏകദേശം ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. അധികൃതരുടെ ഭാഗത്ത് നിന്ന് അനുകൂല മായ നടപടികള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഈ കര്‍ഷകര്‍.