പെരിക്കല്ലൂര്‍ ക്ഷീരസംഘത്തിലെ അഴിമതി; അന്വേഷിക്കണം

0

പെരിക്കല്ലൂര്‍ ക്ഷീരസംഘത്തിലെ സാമ്പത്തിക ക്രമക്കേടുകളെയും നിയമനങ്ങളെയും കുറിച്ച് അന്വേഷിക്കണമെന്ന് അംഗങ്ങളായ ജോസ് തുരുത്തിയില്‍, സി.കെ രാജന്‍ എന്നിവര്‍ കല്‍പ്പറ്റയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വിവിധ പ്രവര്‍ത്തനങ്ങളിലായി മൂന്ന് കോടിയോളം രൂപയുടെ ക്രമക്കേടുകള്‍ നടന്നാതായി ഇവര്‍ ആരോപിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഭരണസമിതി അഴിമതി നടത്തുന്നത്.

സംഘം സെക്രട്ടറിയെയും ക്ലര്‍ക്കിനെയും നിയമിക്കുന്ന നടപടി ക്രമങ്ങള്‍ നടന്നു വരികയാണ്. പണം വാങ്ങിയാണ് നിയമനം നടത്തുന്നതെന്നും ആരോപണമുയരുന്നു. വിജിലന്‍സിന് നല്‍കിയ പരാതിയില്‍ വകുപ്പ്തല അന്വേഷണം നടത്തുകയും ഈ റിപ്പോര്‍ട്ടില്‍ സാമ്പത്തിക ക്രമക്കേടുകളെ കുറിച്ചും ഭരണസമിതിയുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടുണ്ടെന്നും വ്യക്തമാണ്.

സംഘത്തിലെ സാമ്പത്തിക തിരിമറി സംബന്ധിച്ചും ഭരണസമിതിയുടെ വീഴ്ചകളെക്കുറിച്ചും ക്ഷീരവികസന വകുപ്പ് മന്ത്രി, സഹകരണ വകുപ്പ് മന്ത്രി, ക്ഷീര വികസന വകുപ്പ് സെക്രട്ടറി, ഡയറക്ടര്‍ തുടങ്ങിയവര്‍ക്ക് പരാതികളയച്ചിരുന്നു. നിയമന നടപടികള്‍ നിര്‍ത്തിവെക്കണമെന്നും ഇവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യമുന്നയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!