റേഷന്‍ കാര്‍ഡും ആധാര്‍കാര്‍ഡുമായി ബന്ധപ്പെട്ട പ്രശ്‌നത്തിന് പരിഹാരം കാണെണമെന്ന് ആദിവാസിക്ഷേമസമിതി. ക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ മാനന്തവാടി നഗരഭാ ചെയര്‍പേഴ്‌സണ്‍ സി കെ രത്‌നവല്ലിക്ക് നിവേദനം നല്‍കി.ആദിവാസി ഊരുകളില്‍ റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡുമില്ലാത്തതും ഇവയില്‍ പേര് വിവരങ്ങള്‍ ശരിയായ വിധം രേഖപ്പെടുത്താത്ത ആളുകള്‍ക്ക് പെന്‍ഷനും ആനുകൂല്യങ്ങള്‍ക്കും അപേക്ഷിക്കാന്‍ സാധിക്കാത്ത സ്ഥിതിയാണുള്ളത്. ഈ സാഹചര്യം മുനിര്‍ത്തിയാണ് ആദിവാസി ക്ഷേമ സമിതി നിവേദനം സമര്‍പ്പിച്ചത്.
ജില്ലാ വൈസ് പ്രസിണ്ടന്റ് ഉഷ കേളു ഏരിയ പ്രസിണ്ടന്റ് വി.ആര്‍ പ്രവീജ് ഏരിയ കമ്മിറ്റി അംഗങ്ങള്‍ ശാരദ സജീവന്‍ തങ്കമണി, പുഷ്പരാജന്‍, രാമചന്ദ്രന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നിവേദനം നല്കിയത്.