PMGKAY പദ്ധതി പ്രകാരമുള്ള ജൂലൈ മാസത്തിലെ ഭക്ഷ്യധാന്യ വിഹിതം ഇന്ന് മുതല്‍

0

 

കേന്ദ്ര സര്‍ക്കാരിന്റെ PMGKAY പദ്ധതി പ്രകാരമുള്ള ജൂലൈ മാസത്തിലെ ഭക്ഷ്യധാന്യ വിഹിതം ഇന്ന് മുതല്‍ വിതരണം ആരംഭിക്കുന്നു.എല്ലാ AAY (മഞ്ഞ), PHH (പിങ്ക്)കാര്‍ഡുകളിലെയും ഓരോ അംഗത്തിനും 4 കിലോ അരിയും 1 കിലോ ഗോതമ്പും വീതം സൗജന്യമായി ലഭിക്കും. എല്ലാ വിഭാഗം റേഷന്‍ കാര്‍ഡുകള്‍ക്കുമുള്ള [NPI (ബ്രൗണ്‍) ഒഴികെപ, 2021 ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള ത്രൈമാസത്തേയ്ക്കുള്ള മണ്ണെണ്ണ വിതരണം ഇന്ന് (15.07.2021) മുതല്‍ ആരംഭിക്കുന്നു.

ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള ഈ ത്രൈമാസ കാലയളവിലായി,വൈദ്യുതീകരിക്കപ്പെടാത്ത വീടുകളിലെ (ചഋ) റേഷന്‍ കാര്‍ഡിന് ആകെ 8 ലിറ്റര്‍ മണ്ണെണ്ണയും,AAY (മഞ്ഞ) / PHH (പിങ്ക്) വിഭാഗത്തിലുള്ള വൈദ്യുതീകരിക്കപ്പെട്ട വീടുകളിലെ (E) റേഷന്‍ കാര്‍ഡിന് 1 ലിറ്റര്‍ മണ്ണെണ്ണയും,NPS (നീല) / NPNS (വെള്ള) വിഭാഗത്തിലുള്ള വൈദ്യുതീകരിക്കപ്പെട്ട വീടുകളിലെ (ഋ) റേഷന്‍ കാര്‍ഡിന് 0.5 ലിറ്റര്‍ മണ്ണെണ്ണയും ലഭിക്കും.മണ്ണെണ്ണയുടെ വില ലിറ്ററിന് 45/ രൂപ ആയിരിക്കും.

Leave A Reply

Your email address will not be published.

error: Content is protected !!