കേരള നിയമസഭ പാസാക്കിയ പ്രമേയത്തെ സ്വാഗതം ചെയ്ത് കർഷക സംഘടനകൾ

0

കേരള നിയമസഭ പാസാക്കിയ പ്രമേയത്തെ സ്വാഗതം ചെയ്ത് കർഷക സംഘടനകൾ. നടപടി സമരത്തെ ശക്ത മാക്കുമെന്ന് സംയുക്ത കിസാൻ മോർച്ച നേതാവ് ലഖ്ബീ ർ സിംഗ് ട്വന്റിഫോറിനോട് പറഞ്ഞു. അതേസമയം, തിങ്ക ളാഴ്ച കേന്ദ്രസർക്കാരുമായി ചർച്ച നിശ്ചയിച്ചിരിക്കുന്ന സാഹചര്യത്തിൽ ഇന്ന് നടത്താനിരുന്ന ട്രാക്ടർ റാലി കർഷകർ മാറ്റി വച്ചു.

കാർഷിക നിയമങ്ങൾക്കെതിരെ പ്രമേയം പാസാക്കിയ കേരളത്തിന് നന്ദിയെന്നായിരുന്നു കർഷക സംഘടന കളുടെ ആദ്യ പ്രതികരണം. ബിജെപി ഇതര സംസ്ഥാ നങ്ങൾ, നിയമങ്ങൾ പിൻവലിക്കണമെന്ന നിലപാടെ ടുക്കുന്നത് കേന്ദ്രസർക്കാരിനുമേൽ സമ്മർദം ശക്തമാക്കു മെന്ന് സംയുക്ത കിസാൻ മോർച്ച നേതാവ് ലഖ്ബീർ സിംഗ് പറഞ്ഞു.

അതേസമയം, ഡൽഹി ചലോ കർഷകപ്രക്ഷോഭം മുപ്പ ത്തിയാറാം ദിവസത്തിലേക്ക് കടന്നു. ചർച്ചയും സമര വും എന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് കർഷക സംഘടനകൾ. ഡൽഹിയുടെ അതിർത്തികളിലെ പ്രക്ഷോ ഭ കേന്ദ്രങ്ങളിൽ 24 മണിക്കൂർ റിലേ നിരാഹാര സത്യാഗ്ര ഹം തുടരുകയാണ്.

Leave A Reply

Your email address will not be published.

error: Content is protected !!