ജനങ്ങളെ കുടിയൊഴിപ്പിച്ച് കൊണ്ടുള്ള തൊണ്ടാര്‍ പദ്ധതിയില്‍ നിന്നും അധികൃതര്‍ പിന്‍മാറണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡണ്ട് എന്‍ ബാദുഷ. വയനാട് പ്രകൃതി സംരക്ഷണസമിതി പ്രവര്‍ത്തകര്‍ നിര്‍ദ്ദിഷ്ഠ തൊണ്ടാര്‍ ഡാം പ്രദേശം സന്ദര്‍ശിച്ച് ആക്ഷന്‍ കമ്മിറ്റിക്ക് പൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്തു.
ഒരു ഡാം യാഥാര്‍ഥ്യമാകുന്നതോടെ ആ പ്രദേശത്തിന്റെ ജൈവവൈവിധ്യവും, പ്രകൃതിയുടെ സന്തുലിതാവസ്ഥയും തകരും എന്നത് എവിടെ ഡാം സ്ഥാപിചോ അവിടെയെല്ലാം പരിശോധിച്ചാല്‍ മനസ്സിലാകുമെന്നും കര്‍ഷകരെ സഹായിക്കാന്‍ ഉതകുന്നതാണ് ഈ പദ്ധതി എന്നു പറയുന്ന അധികൃതര്‍,കാരാപ്പുഴ,പടിഞ്ഞാറത്തറ ഡാമുകള്‍ കൊണ്ട് കര്‍ഷകര്‍ക്ക് എന്ത് ഗുണമാണുണ്ടായതെന്ന് വ്യക്തമാക്കണമെന്നും. ഈ രണ്ടു ഡാമുകളും കര്‍ഷകര്‍ക്ക് കടുത്ത ദുരിതമാണ് സൃഷ്ടിച്ചതെന്നും തരിയോട് പോലുള്ള കാര്‍ഷിക സംസ്‌കാരം ഉള്ള നാടിനെ പറിച്ചെറിഞ്ഞ് ഒരു പ്രദേശം തന്നെ ഇല്ലാതാക്കിയ ചരിത്രമാണ് പടിഞ്ഞാറത്തറ ഡാമിന് പറയാനുള്ളതെന്നും ബാദുഷ വ്യക്തമാക്കി. നെല്‍വയലുകളും മറ്റും വെള്ളത്തിനടിയില്‍ ആകുന്നതോടെ പ്രകൃതിയുടെ തനത് സന്തുലിതാവസ്ഥ തന്നെ തകരാറാകുമെന്നും തൊണ്ടാര്‍ ഡാം വിരുദ്ധ ആക്ഷന്‍ കമ്മിറ്റിക്ക് വയനാട് പ്രകൃതി സംരക്ഷണ സമിതി പൂര്‍ണ്ണ പിന്തുണ നല്‍കുന്നതായും അദ്ദേഹം വ്യക്തമാക്കി.വയനാട് പ്രകൃതി സംരക്ഷണ സമിതി. പ്രവര്‍ത്തകര്‍ പ്രദേശം സന്ദര്‍ശിക്കുകയും കര്‍ഷകരുമായും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളുമായും കൂടിക്കാഴ്ച നടത്തുകയും ചെയ്തു.ശക്തമായ പിന്തുണയാണ് ആക്ഷന്‍ കമ്മിറ്റിക്ക് ലഭിക്കുന്നത്.