കാപ്പിസെറ്റ് കോളനിയിലെ ശിവരാജന്റെ ആടിനെയാണ് ഇന്നലെ വൈകിട്ട് അജ്ഞാത ജീവി ആക്രമിച്ചു കൊന്നത്. കഴിഞ്ഞ ദിവസം കാപ്പിസെറ്റ് കോളനിയിലെ ജോയിയുടെ കൂട്ടില്‍ കെട്ടിയിരുന്ന ആടിനെ അജ്ഞാത ജീവി ആക്രമിച്ചു കൊന്നിരുന്നു.കടുവയാണോ പുലിയാണോ ആടുകളെ പിടിച്ചതെന്ന് പരിശോധനയ്ക്ക് ശേഷമേ പറയാന്‍ കഴിയൂവെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.ആടിനെ പിടിച്ച സ്ഥലത്ത് ക്യാമറകള്‍ സ്ഥാപിക്കാനും തീരുമാനമായി. ജനവാസ കേന്ദ്രത്തിലിറങ്ങി വളര്‍ത്തുമൃഗങ്ങളെ പിടികൂടുന്നത് വ്യാപകമായ സാഹചര്യത്തില്‍ ജനങ്ങളുടെ ഭീതി അകറ്റുന്നതിന് ആവശ്യമായ നടപടി വനം വകുപ്പ് സ്വീകരിക്കണമെന്ന് ഗ്രാമപഞ്ചായത്ത് അംഗം മണി പാമ്പന്നാല്‍ പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.