68ാം വയസില്‍ കവിതകള്‍ മീന മദ്ധ്യത്തിലെ പകല്‍
വീട്ടമ്മയുടെ കവിത സമാഹാരം ശ്രദ്ധേയമാവുന്നു.തവിഞ്ഞാല്‍ വെണ്‍മണി കൊളങ്ങോട് പുത്തന്‍പുരയില്‍ പി ലീലയാണ് 68ാം വയസില്‍ തന്റെ കവിതകള്‍ പുസ്തക രൂപത്തില്‍ പുറത്തിറക്കിയത.് മീന മദ്ധ്യത്തിലെ പകല്‍ എന്ന പേരിലാണ് കവിതാ സമാഹാരം പുറത്തിറക്കിയത്.വയനാടും പ്രകൃതിയും കിളികളും പക്ഷികളും കാട്ടുതീയും കൊറോണയും ലീലയുടെ കവിതകളുടെ പ്രമേയമായി.
വീട്ടമ്മയായ ലീലയുടെ പ്രധാന വരുമാന മാര്‍ഗ്ഗം പശുവളര്‍ത്തലാണ് .പശുവിന് പുല്ല് ചെത്തുന്ന സമയങ്ങളില്‍ മനസില്‍ ഉദിച്ച ആശയങ്ങള്‍ ലീല കവിതയാക്കുകയായിരുന്നു. കേരളവും. ഇത്തരത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുളളില്‍ കുറിച്ച 43 കവിതകളാണ് മീനമദ്ധ്യത്തിലെ പകല്‍ എന്ന കവിതാ സമാഹാരം. നാട്ടുകാരുടെയും വീട്ടുകാരുടെയും സഹകരണത്തോടെ നീര്‍മാതളം ബുക്്‌സാണ് കവിതാ സമാഹാരം പുറത്തിറക്കിയത് .കെ.ജി വിനോദ് കുമാറാണ് അവതാരിക ഏഴുതിയിരിക്കുന്നത്. തന്റെ അദ്യകവിത സമാഹാരം പുറത്ത് ഇറങ്ങിയതോടെ ഏഴുത്തിന്റെ ലോകത്ത് കുടുതല്‍ സമയം കണ്ടെത്തണമെന്നാണ് പി.ലീലയുടെ ആഗ്രഹം .എഴുത്തിന് ഒപ്പം മികച്ച ഒരു കലാകാരികൂടിയാണ് ലീല .വീട്ട് മുറ്റത്ത് സ്വന്തമായി ഒരു പുന്തോട്ടവും അതിന് നടുവില്‍ മീന്‍ കുളവും , ചുറ്റും സിമന്റ് കൊണ്ട് തീര്‍ത്ത താറാവ്, അരയന്നം, മയി്ല്‍ ,ആന.മുതല എന്നിവയുടെ വിവിധ തരത്തിലുള്ള ശില്‍പ്പങ്ങളും ഈ വീട്ടമ്മ നിര്‍മ്മിച്ചു.ഒരു കുടുംബത്തിന്റെ നെടുംതൂണ്‍ ആയി ജോലി ചെയ്യുമ്പോഴും അറുപത്തിയെട്ടാം വയസിലും എഴുത്തിന്റെ ലോകത്ത് എത്തിയ ലീല സമുഹത്തിന് ഒന്നാകെ മാതൃകയാണ്