വിന്‍സെന്റ്ഗിരി കോളനിക്ക് അഭിമാനമായി മാളവിക മധു
മാനന്തവാടി വിന്‍സെന്റ് ഗിരി കോളനിയിലെ മധുവിന്റയും സിന്ദുവിന്റയും മകള്‍ മാളവികയ്ക്കാണ് കോട്ടക്കല്‍ ആയുര്‍വ്വേദ കോളേജില്‍ ബിഎഎംസി ന് പ്രവേശനം ലഭിച്ചിരിക്കുന്നത്.അടിയ കോളനിയിലെ പരിമിത സാഹചര്യത്തില്‍ നിന്നുമാണ് മാളവിക ഈ സുവര്‍ണ്ണ നേട്ടം കൈവരിച്ചത്.
മാനന്തവാടി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്്കൂളിലെ രാജ്യപുരസ്‌കാര്‍ ഗൈഡായ മാളവികയ്ക്ക് എസ്എസ്എല്‍സിയ്ക്ക് 90 ശതമാനവും പ്‌ളസ്ടുവിന് 80 ശതമാനവും മാര്‍ക്കുണ്ടായിരുന്നു, ഒരു വര്‍ഷം കല്‍പ്പറ്റയിലും ഒരു വര്‍ഷം പാലായിലും എന്‍ട്രന്‍സ് കോച്ചിംഗ്് ക്‌ളാസ്സില്‍ പങ്കെടുത്തിരുന്നു.പ്രവേശനം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് മാളവിക പറഞ്ഞു.തങ്ങളുടെ കോളനിക്ക് ഒരു ഡോക്ടറെ ലഭിച്ചതിന്റ സന്തോഷത്തിലാണ് കോളനിയിലെ മറ്റ് കുടുംബങ്ങള്‍