വാട്സപ്പില്‍ മെസേജ് ചെയ്താല്‍ വീടുകളിലേക്ക് മീന്‍ എത്തിക്കാനുള്ള സൗകര്യമാണ് മത്സ്യഫെഡ് ഒരുക്കുന്നത്. ഓരോ മത്സ്യഫെഡ് യൂണിറ്റിന്റെയും 10 കിലോമീറ്റര്‍ ചുറ്റളവിലാണ് ഹോം ഡെലിവറി നടപ്പിലാക്കുക. എറണാകുളം ജില്ലയില്‍ മുഴുവന്‍ ഈ സംവിധാനം നടപ്പിലാക്കാണ് തീരുമാനം. ഫിഷറീസ് വകുപ്പിന്റെ ഫാമുകളില്‍ നിന്നുള്ള മീനും ഇങ്ങനെ എത്തിക്കും.അഞ്ച് കിലോമീറ്റര്‍ വരെയുള്ള ദൂരത്തിന് 10 രൂപയും 10 കിലോമീറ്റര്‍ വരെയുള്ള ദൂരത്തിന് 30 രൂപയും ഡെലിവറി ചാര്‍ജ് നല്‍കണം.
ലോക്ക്ഡൗണ്‍ ആരംഭിച്ചതോടെ മത്സ്യഫെഡിന്റെ കടകളിലേക്ക് ആളുകള്‍ എത്തുന്നതില്‍ കുറവുണ്ടായി. ഇതോടെയാണ് ഹോം ഡെലിവറി ആരംഭിക്കാന്‍ മത്സ്യഫെഡ് തീരുമാനിച്ചത്.
സപ്ലൈകോയും കുടുംബശ്രീയും ഹോം ഡെലിവറിയുമായി കൈകോര്‍ക്കുകയാണ്. സംസ്ഥാനത്തെ 95ഓളം സപ്ലൈകോ ഔട്ട്ലറ്റുകള് വഴിയാണ് ചൊവ്വാഴ്ച മുതല്‍ ഈ സൗകര്യം ആരംഭിച്ചത്. ഫോണ്‍ വഴിയും വാട്സപ്പ് വഴിയും സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാം. ഇങ്ങനെ ലഭിക്കുന്ന ഓര്‍ഡറുകള്‍ കുടുംബശ്രീ വീടുകളില്‍ എത്തിച്ചുനല്‍കും.
ഉച്ചക്ക് ഒരു മണി വരെയാണ് ഓര്‍ഡറുകള്‍ സ്വീകരിക്കുക. ഇങ്ങനെ ലഭിക്കുന്ന ഓര്‍ഡറുകള്‍ ഉച്ചകഴിഞ്ഞ് വിതരണം ചെയ്യും. ഒരു ഓര്‍ഡറില്‍ പരമാവധി 20 കിലോ വരെ ഉള്‍പ്പെടുത്താം. വിതരണകേന്ദ്രങ്ങളുടെ 10 കിലോമീറ്റര്‍ ചുറ്റളവിലാണ് നിലവില്‍ ഹോം ഡെലിവറി സൗകര്യം ഉള്ളത്. ഹോം ഡെലിവറി സൗകര്യം ലഭ്യമായ ഔട്ട്ലറ്റുകളുടെ വിവരങ്ങള്‍ സപ്ലൈകോ വെബ്സൈറ്റില്‍ ലഭ്യമാണ്. വിതരണ കേന്ദ്രങ്ങളില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ ചുറ്റളവു വരെ 40 രൂപയാണ് ഡെലിവറി ചാര്‍ജ്. അഞ്ച് കിലോമീറ്റര്‍ വരെ 60 രൂപയും 10 കിലോമീറ്റര്‍ വരെ 100 രൂപയും ഡെലിവറി ചാര്‍ജ് ആയി നല്‍കണം. ഓര്‍ഡര്‍ ചെയ്ത സാധനങ്ങളുമായി എത്തുന്ന കുടുംബശ്രീ അംഗത്തിന് ഈ തുക നല്‍കണം