എസ്.ഐയ്ക്ക് സ്ഥലംമാറ്റം
എസ്.ഐയ്ക്ക് സ്ഥലംമാറ്റം
മാനന്തവാടിയില്‍ എസ്.ഐ. രാംജിത്ത് ഗോപിക്ക് സ്ഥലം മാറ്റം. അമ്പലവയല്‍ സ്റ്റേഷനിലേക്കാണ് സ്ഥലം മാറ്റം.കഴിഞ്ഞ ദിവസം ഡി.വൈ.എഫ്.ഐ.ബ്ലോക്ക് വൈസ് പ്രസിഡണ്ട് കെ.കെ ശ്രീജിത്തിനെ എസ്ഐ വി.രാംജിത്ത് മര്‍ദ്ദിച്ചതായി പരാതി നല്‍കിയിരുന്നു.സുഹൃത്തിന്റെ കേസിന്റെ ആവശ്യാര്‍ത്ഥം സ്റ്റേഷനിലെത്തിയപ്പോള്‍ എസ്‌ഐ അപമര്യാദയായി പെരുമാറുകയും കൈയ്യേറ്റം ചെയ്യുകയും സ്റ്റേഷനിലുണ്ടായിരുന്ന പോലീസുകാര്‍ ആക്രമണത്തിന് മുതിരുകയും ചെയ്തതായി ശ്രീജിത്ത് എസ്എച്ച്ഒയ്ക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.അമ്പലവയല്‍ എസ്‌ഐ കെകെ സോബിനെ മാനന്തവാടിയിലേക്കും സ്ഥലം മാറ്റി ജില്ലാ പോലീസ് മേധാവി ഉത്തരവിറക്കി.
സംഭവമറിഞ്ഞ് എത്തിയ പാര്‍ട്ടി ഭാരവാഹികളോടും എസ് ഐ മോശമായി പെരുമാറുകയും കൈയ്യേറ്റം ചെയ്യുകയും ചെയ്തതായും എസ്ഐക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും ഡി.വൈ.എഫ്.ഐ നേതാക്കള്‍ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.