ലോക്ക് ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന കെഎസ്ആര്‍ ടിസിയുടെ മുഴുവന്‍ സര്‍വീസുകളും ജനുവരി മുതല്‍ പുനഃരാ രംഭിക്കും. കെഎസ്ആര്‍ടിസി എം ഡി ബിജുപ്രഭാകര്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഇതിന് വേണ്ടി എല്ലാ യൂണിറ്റ് ഓഫീ സര്‍മാര്‍ക്കും നിര്‍ദേശം നല്‍കി. ഫാസ്റ്റ് പാസഞ്ചറുകള്‍ രണ്ട് ജില്ല കളിലും, സൂപ്പര്‍ ഫാസ്റ്റുകള്‍ നാല് ജില്ലകള്‍ വരെയും ഓപ്പറേറ്റ് ചെയ്യുന്ന സമ്പ്രദായം നിലനിര്‍ത്തുമെന്നും ബിജുപ്രഭാകര്‍വ്യക്ത മാക്കി.
ക്രിസ്മസ്-പുതുവത്സര ദിനത്തോടനുബന്ധിച്ച് കെഎസ്ആര്‍ടി സി പ്രത്യേക അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തും. ഡിസംബര്‍ 21 മുതല്‍ ജനുവരി നാല് വരെയാണ് പ്രത്യേക സര്‍വീസ് നടത്തു ക. കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ബംഗളൂരുവിലേ യ്ക്കും തിരിച്ചും സര്‍വീസ് നടത്താനും തീരുമാനിച്ചിട്ടുണ്ട്.