പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സ്‌പെഷ്യാലിറ്റി നഴ്‌സിംഗ് കോഴ്‌സ് പ്രവേശനം; നവംബർ 6 മുതൽ 24 വരെ അപേക്ഷിക്കാം
തിരുവനന്തപുരം, കോട്ടയം, കണ്ണൂർ സർക്കാർ നഴ്‌സിംഗ് കോളേജുകളിലെ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സ്‌പെഷ്യാലിറ്റി നഴ്‌സിംഗ് കോഴ്‌സ് പ്രവേശനത്തിന് www.lbscentre.kerala.gov.in ൽ ഓൺലൈനായി ഇന്ന് (നവംബർ 6) മുതൽ നവംബർ 24 വരെ അപേക്ഷിക്കാം.അപേക്ഷ ഫീസ് പൊതുവിഭാഗത്തിനു 800 രൂപയും പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിന് 400 രൂപയുമാണ്. ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഓൺലൈനായോ ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ 24 ന് വൈകിട്ട് അഞ്ച് വരെ ഫീസ് അടയ്ക്കാം. വ്യക്തിഗത, അക്കാഡമിക്ക് വിവരങ്ങൾ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാം. ബന്ധപ്പെട്ട രേഖകൾ ഓൺലൈൻ ആപ്ലിക്കേഷൻ സമർപ്പിക്കുന്ന അവസരത്തിൽ അപ്‌ലോഡ് ചെയ്യണം.