നെന്മേനി എടക്കല്‍ ഭാഗത്ത് വെച്ച് വില്‍പ്പനക്കായി കൊണ്ടുപോയ 20 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം എക്‌സൈസ് പിടികൂടി.മദ്യം കടത്തിയ നായ്‌കെട്ടി ഇല്ലിച്ചോട് ഭാഗം വട്ടപ്പാട്ടില്‍ വീട്ടില്‍ ഷൈജു വിഎസ്(39) എന്നയാളെ അറസ്റ്റ് ചെയ്തു.കെഎല്‍ 40 ഡി 1256 രജിസ്‌ട്രേഷനിലുള്ള ബൈക്കും പിടിച്ചെടുത്തു.പ്രതിയെ ബത്തേരി റെയിഞ്ച് ഓഫീസില്‍ ഹാജരാക്കി.വയനാട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ പ്രിവന്റീവ് ഓഫീസര്‍ ഹരിദാസന്‍ എംബി,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രഘു.വി,സനൂപ് എം.സി,അന്‍വര്‍.സി,ധന്വന്ത് കെ.ആര്‍,രമ്യ. ബി.ആര്‍ എന്നിവരാണ് മദ്യം പിടികൂടിയത്.