ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

0
കൂടിക്കാഴ്ച മാറ്റിവെച്ചു
ജില്ലാ പോലീസ്  ഓഫീസിൽ ഡിസംബർ 21 ന് നടത്താനിരുന്ന പാർടൈം സ്വീപ്പർ തസ്തികയിലേക്കുള്ള കൂടിക്കാഴ്ച മാറ്റിവെച്ചതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു.
കോവിഡ് ധനസഹായം. എക്സ് ഗ്രേഷ്യ ക്യാമ്പ് 20, 21 തീയതികളിൽ
കോവിഡ് 19 രോഗബാധ മൂലം മരണപ്പെട്ടവരുടെ ആശ്രിതർക്കുള്ള ധനസഹായം നൽകുന്നതിനായി ഡിസംബർ 20, 21 തീയതികളിലായി വില്ലേജ് ഓഫീസുകളിലും താലൂക്ക് ഓഫീസിലും പ്രത്യേക ക്യാമ്പ് നടത്തി ധനസഹായത്തി നർഹരായവരെ സംബന്ധിച്ച വിവരം ബന്ധപ്പെട്ട പോർട്ടലിൽ രേഖപ്പെടുത്തുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ക്യാമ്പുകൾ നടത്തുന്നതിനായി താലൂക്കുതലത്തിലും വില്ലേജ് ഓഫീസ് തലത്തിലും ചാർജ് ഓഫീസർമാരെയും നിയമിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനവുമായി ബന്ധപ്പെട്ട് കോവിഡ് മൂലം മരണപ്പെട്ടവരുടെ വിവരങ്ങൾ ശേഖരിച്ചാണ് ധനസഹായത്തി നർഹരായവരെ പോർട്ടലിൽ രേഖപ്പെടുത്തുകയെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
അളവ് തൂക്ക ഉപകരണങ്ങളുടെ പുന:പരിശോധന ക്യാമ്പ്

പടിഞ്ഞാറത്തറ, തരിയോട്, വെങ്ങപ്പള്ളി, കോട്ടത്തറ, പഞ്ചായത്തുകളില്‍ ഉള്‍പ്പെടുന്ന വ്യാപാരികളുടെ അളവുതൂക്ക ഉപകരണങ്ങളുടെ പുനഃപരിശോധനാ ക്യാമ്പ് ഡിസംബര്‍ 20 മുതല്‍ 23 വരെയുള്ള ദിവസങ്ങളിലായി നടക്കുമെന്ന് ലീഗല്‍ മെട്രോളജി ജില്ലാ അസിസ്റ്റന്റ് കണ്‍ട്രോളര്‍ അറിയിച്ചു. ഡിസംബര്‍ 20 ന് പടിഞ്ഞാറത്തറ പഞ്ചായത്തിലെ പടിഞ്ഞാറത്തറ ടൗണ്‍, ഡിസംബര്‍ 21 ന് തരിയോട് പഞ്ചായത്തിലെ കാവുമന്ദം ടൗണ്‍, ഡിസംബര്‍ 22 ന് വെങ്ങപ്പള്ളി പഞ്ചായത്തിലെ പിണങ്ങോട് ടൗണ്‍, ഡിസംബര്‍ 23 ന് കോട്ടത്തറ പഞ്ചായത്തിലെ വെണ്ണിയോട് ടൗണ്‍ എന്നിവിടങ്ങളിലായാണ് ക്യാമ്പ് നടക്കുക.

ഉപഭോക്തൃ സംരംക്ഷണ അവാര്‍ഡ്; അപേക്ഷ ക്ഷണിച്ചു

2019 ലെ രാജീവ് ഗാന്ധി സംസ്ഥാന ഉപഭോക്തൃ സംരംക്ഷണ അവാര്‍ഡിന് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയത് പ്രവര്‍ത്തിക്കുന്ന ഉപഭോക്തൃ സംഘടനകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഉപഭോക്തൃ സംരംക്ഷണ രംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും, 3 വര്‍ഷത്തെ പ്രവര്‍ത്തന പരിചയവുമുള്ള സംഘടനകള്‍ക്ക് അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ ഉപഭോക്തൃകാര്യ വകുപ്പ് ,പൊതുവിതരണ വകുപ്പ് ഡയറക്ട്രേറ്റ്, ജില്ലാ സപ്ലൈ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ നിന്ന് ലഭ്യമാണ്. അപേക്ഷകള്‍ ജനുവരി 5 ന് മുന്‍പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ഉപഭോക്തൃ കാര്യ വകുപ്പ് , ഗവണ്‍മെന്റ സെക്രട്ടറിയേറ്റ്, തിരുവനന്തപുരം – 1 എന്ന വിലാസത്തില്‍ ലഭിക്കണം.

സ്‌പോട്ട് അഡ്മിഷന്‍

നെന്‍മേനി ഗവ. വനിത ഐ.ടി.ഐയില്‍ ഫാഷന്‍ ഡിസൈന്‍ ആന്റ് ടെക്‌നോളജി ട്രേഡില്‍ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താത്പര്യമുള്ളവര്‍ അസ്സല്‍ രേഖകളും പകര്‍പ്പും സഹിതം ഡിസംബര്‍ 23 ന് മുമ്പായി ഐ.ടി.ഐയില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 04936 266700, 7012948198.

സ്റ്റുഡന്റ് കൗണ്‍സിലര്‍ നിയമനം

സുല്‍ത്താന്‍ ബത്തേരി പട്ടികവര്‍ഗ്ഗ വികസന ഓഫീസിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികള്‍ക്കായുള്ള പ്രീ – മെട്രിക് ഹോസ്റ്റലുക ളിലേക്ക് 2022 മാര്‍ച്ച് 31 വരെയുള്ള കാലയളവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സ്റ്റുഡന്റ് കൗണ്‍സിലര്‍മാരെ നിയമിക്കുന്നു. കൂടിക്കാഴ്ച്ച ഡിസംബര്‍ 21 ന് രാവിലെ 11.30 ന് സുല്‍ത്താന്‍ ബത്തേരി പട്ടികവര്‍ഗ്ഗ വികസന ഓഫീസില്‍ നടക്കും. എം.എ സൈക്കോളജി/ എം.എസ്.ഡബ്ല്യൂ/ സ്റ്റുഡന്റ് കൗണ്‍സിലിംഗ് പരിശീലനം പൂര്‍ത്തിയവര്‍ക്ക് പങ്കെടുക്കാം. കൗണ്‍സിലിംഗ് സര്‍ട്ടിഫിക്കറ്റ്/ ഡിപ്ലോമ നേടിയവര്‍ക്കും, വനിത ഉദ്യോഗാര്‍ത്ഥികള്‍ക്കും മുന്‍ഗണനയുണ്ട്. താത്പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ് സഹിതമാണ് കൂടിക്കാഴ്ച്ചയ്ക്ക് ഹാജരാകേണ്ടത്. ഫോണ്‍: 04936 221074.

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം

സുല്‍ത്താന്‍ ബത്തേരി പട്ടികവര്‍ഗ വികസന ഓഫീസിലും പൂതാടി, പുല്‍പ്പളളി, നൂല്‍പ്പുഴ, ചീങ്ങേരി, സുല്‍ത്താന്‍ ബത്തേരി എന്നീ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലും പ്രവര്‍ത്തിക്കുന്ന സഹായി കേന്ദ്രത്തിലേക്ക് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരെ നിയമിക്കുന്നു. പ്ലസ്ടു അടിസ്ഥാന യോഗ്യതയുളളവരും ഡാറ്റാ എന്‍ട്രി (ഇംഗ്ലീഷ്, മലയാളം) ഇന്റര്‍നെറ്റ് എന്നിവയില്‍ പരിജ്ഞാനവുമുള്ള 18 നും 40 നും ഇടയില്‍ പ്രായമുള്ള, സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ താമസിക്കുന്ന പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട യുവതിയുവാക്കള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. പ്രതിമാസ ഹോണറേറിയം  12,000 രൂപ. പ്രവര്‍ത്തിപരിചയവും, ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കും  സര്‍ക്കാര്‍ അംഗീകൃത സ്ഥാപന ങ്ങളില്‍ നിന്നും ടൈപ്പ് റൈറ്റിംഗ് കോഴ്‌സ് പാസായവര്‍ക്കും മുന്‍ഗണന. ഉദ്യോഗാര്‍ത്ഥികള്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ (ബയോഡാറ്റ സഹിതം) സഹിതം സുല്‍ത്താന്‍ ബത്തേരി മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന പട്ടികവര്‍ഗ്ഗ വികസന ഓഫീസില്‍ ഡിസംബര്‍ 24 ന് രാവിലെ 10 ന് നടക്കുന്ന വാക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകളും ഇന്റര്‍വ്യൂ സമയത്ത് ഹാജരാക്കേണ്ടതാണ്.
.
വൈദ്യുതി മുടങ്ങും

പുല്‍പ്പള്ളി ഇലക്ട്രിക്കല്‍ സെക്ഷനിലെ ചൈന്ത, പി.ആര്‍.സി, മരിയ, ദേവി, എസ്സാര്‍ പമ്പ്, ഈസ്റ്റ് അവന്യു, വിജയ, താഴെയങ്ങാടി, ഉദയ, എരിയപ്പള്ളി, മീനംകൊല്ലി എന്നീ ട്രാന്‍സ്ഫോര്‍ പരിധികളില്‍ ഇന്ന് (ഞായര്‍) രാവിലെ 8 മുതല്‍ വൈകീട്ട് 6 വരെ വൈദ്യുതി മുടങ്ങും.

പനമരം ഇലക്ട്രിക്കല്‍ സെക്ഷനിലെ കരിമ്പുമ്മല്‍ സ്റ്റേഡിയം, പനമരം, വിജയ കോളേജ് പരിസരം, പനമരം ഹോസ്പിറ്റല്‍ പരിസരം, പനമരം ഹൈസ്‌കൂള്‍ റോഡ്, ഐ.പി.പി, പനമരം പാലം പരിസരം, ചാലില്‍ ഭാഗം, പനമരം ടൗണ്‍, പനമരം – നടവയല്‍ റോഡ്, മേച്ചേരി റോഡ്, പനമരം എസ്.ബി.ഐ പരിസരം, മാത്തൂര്‍ എന്നിവിടങ്ങളില്‍ ഇന്ന് (ഞായര്‍) രാവിലെ 8.30 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.

കൂടിക്കാഴ്ച

കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള തവനൂര്‍ കാര്‍ഷിക എഞ്ചിനീയറിംഗ് കോളേജിലെ വിവിധ അസിസ്റ്റന്റ് പ്രൊഫസര്‍ (കോണ്‍ട്രാക്ട്) തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കു ന്നതിനുള്ള അഭിമുഖം ഡിസംബര്‍  24 ന്   രാവിലെ 9.30 ന്  കോളേജില്‍ നടക്കും. ഒരു വര്‍ഷത്തേക്കാണ് നിയമനം. മാസ ശമ്പളം 44,100 രൂപ. വിശദ വിവരങ്ങള്‍ക്ക് www.kau.inkcaet.kau.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശി ക്കുക.  ഫോണ്‍ : 0494 2686214.

ലേലം

മുട്ടില്‍ നോര്‍ത്ത് വില്ലേജില്‍ ബ്ലോക്ക് 15ല്‍ ഉള്‍പ്പെട്ട കാപ്പിച്ചെടികളില്‍ നിന്നുള്ള ആദായം ഡിസംബര്‍ 22 ന് ഉച്ചയ്ക്ക് 2.30 ന് സ്ഥലത്ത് വെച്ച് ലേലം ചെയ്യും. കോട്ടത്തറ വില്ലേജില്‍ വയനാട് മെഡിക്കല്‍ കോളേജിനായി ഏറ്റെടുത്തിട്ടുള്ള ബ്ലോക്ക് 11 ല്‍ ഉള്‍പ്പെട്ട പ്ലോട്ടിലെ കാപ്പിച്ചെടികളില്‍ നിന്നുള്ള ആദായവും അന്ന്  രാവിലെ 11 ന് സ്ഥലത്ത് ലേലം ചെയ്യും.

Leave A Reply

Your email address will not be published.

error: Content is protected !!