തദ്ദേശ തിരഞ്ഞെടുപ്പ്; ജനവിധി നാളെ അറിയാം
തദ്ദേശ തിരഞ്ഞെടുപ്പ് ജനവിധി നാളെ അറിയാം.എട്ട് മണി മുതല്‍ വോട്ടെണ്ണല്‍ തുടങ്ങു.ജില്ലയില്‍ 7 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് ഉള്ളത്.ആദ്യ ഫല സൂചനകള്‍ എട്ടരയോടെ അറിയാനാകും. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാകും വോട്ടെണ്ണല്‍. ലീഡ് നില രാവിലെ എട്ട് മണിമുതല്‍ വയനാട് വിഷനില്‍ കാണാം.
തപാല്‍ വോട്ടുകളാവും ആദ്യം എണ്ണുക. സര്‍വീസ് വോട്ടുകള്‍ക്ക് പുറമേ കൊവിഡ് ബാധിതരും നിരീക്ഷണത്തില്‍ കഴിയുന്നവരും ചെയ്ത സ്പെഷ്യല്‍ തപാല്‍ വോട്ടുകളും ഒരുമിച്ചാകും എണ്ണുക.രണ്ടര ലക്ഷത്തിലേറെയാണ് തപാല്‍ വോട്ടുകള്‍. ഗ്രാമ പഞ്ചായത്തുകളിലെയും നഗര സഭകളിലേയും ഫലം ആദ്യം അറിയാം. ഉച്ചയോടെ ഫലപ്രഖ്യാപനം പൂര്‍ത്തിയാക്കാനാണ് ശ്രമം. ത്രിതല പഞ്ചായത്തുകളില്‍ ബ്ലോക്ക് തലത്തിലാണ് വോട്ടെണ്ണല്‍. മുന്‍സിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും പോളിംഗ് സാമഗ്രികളുടെ വിതരണം നടന്ന കേന്ദ്രങ്ങളിലാണ് വോട്ടെണ്ണുക. ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലെ പോസ്റ്റല്‍ വോട്ടുകള്‍ വരണാധികാരികളുടെ ചുമതലയില്‍ എണ്ണും. മുന്‍സിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും ഓരോ വരണാധികാരിക്കും പ്രത്യേകം കൗണ്ടിംഗ് ഹാള്‍ ഉണ്ടാവും. എട്ട് ബൂത്തുകള്‍ക്ക് ഒരു ടേബിള്‍ എന്ന രീതിയിലാണ് ക്രമീകരണം. ഒരു വാര്‍ഡിലെ എല്ലാ ബൂത്തുകളിലെയും വോട്ട് ഒരു ടേബിളില്‍ എണ്ണും.
ഈ മാസം 21ന് വിജയികളുടെ സത്യപ്രതിജ്ഞ നടക്കും.തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരെയും ഉപാധ്യക്ഷന്മാരെയും ഈ മാസം തന്നെ തെരഞ്ഞെടുക്കും.
തദ്ദേശ സ്ഥാപന തിരഞ്ഞടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന് ജില്ലയിലെ ഏഴ് കേന്ദ്രങ്ങളില്‍ നടക്കും. മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ഗ്രാമപഞ്ചായത്തുകളുടെ വോട്ടെണ്ണല്‍ മാനന്തവാടി സെന്റ് പാട്രിക്സ് സ് കൂളിലും സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ഗ്രാമപഞ്ചായത്തുകളുടേത് ബത്തേരി അസംപ്ഷന്‍ ഹൈസ്‌കൂളിലും കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ഗ്രാമപഞ്ചായത്തുകളുടേത് കല്‍പ്പറ്റ എസ്.കെ.എം.ജെ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലും പനമരം ബ്ലോക്ക് പഞ്ചായത്തിന് കീഴിലുളളവയിലെ വോട്ടെണ്ണല്‍ പനമരം ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലുമാണ് നടക്കുക. കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി നാഗരസഭകളിലെ വോട്ടെണ്ണല്‍ യഥാക്രമം കല്‍പ്പറ്റ എസ്.ഡി.എം.എല്‍.പി സ്‌കൂള്‍, ബത്തേരി അസംപ്ഷന്‍ ഹൈസ്‌ക്കൂള്‍, മാനന്തവാടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നിവിടങ്ങളിലും നടക്കും.
ജില്ലയിലെ ഏഴ് വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലേയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വോട്ടെണ്ണല്‍ കേന്ദ്രങ്ങളെല്ലാം അണുവിമുക്തമാക്കി. ജില്ലാ കലക്ടര്‍ ഡോ.അദീല അബ്ദുളള കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് ഒരുക്കങ്ങളുടെ അന്തിമ വിലയിരുത്തല്‍ നടത്തി.