കോവിഡ് സംസ്ഥാന അതിര്‍ത്തികളില്‍ പരിശോധന പുനരാരംഭിച്ചേക്കും

0

 

കോവിഡ് വ്യാപനം കൂടിയാല്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാന അതിര്‍ത്തികളില്‍ തമിഴ്നാട് പരിശോധന പുനരാരംഭിച്ചേക്കും.എന്നാല്‍ സംസ്ഥാനത്തു വീണ്ടും കര്‍ഫ്യൂ ഏര്‍പ്പെടുത്തില്ലെന്നു തമിഴ്നാട് ആരോഗ്യ സെക്രട്ടറി അറിയിച്ചു. അതിനിടെ, കോവിഡ് ക്ലസ്റ്ററായി മാറിയ ഐഐടി മദ്രാസില്‍ പോസിറ്റീവായവര്‍ 111 ആയി. കര്‍ണാടകയില്‍ കോവിഡ് നാലാം തരംഗം ജൂണിനു ശേഷം ക്രമാതീതമായേക്കാമെന്ന് ആരോഗ്യമന്ത്രി മുന്നറിയിപ്പു നല്‍കി. ഒക്ടോബര്‍ വരെ ഇതു നീളാനിടയുണ്ടെന്നും ഐഐടി കാണ്‍പൂര്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം പറഞ്ഞു. ഇന്ന് പ്രധാനമന്ത്രിയുമായുള്ള വിഡിയോ കോണ്‍ഫറന്‍സിനു ശേഷം കൂടുതല്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വന്നേക്കും. ബെംഗളൂരു നഗരസഭാ പരിധിയില്‍ നിലവില്‍ പ്രതിദിനം 6080 വരെയാണു പോസിറ്റീവ്.

Leave A Reply

Your email address will not be published.

error: Content is protected !!