ചരസ്സുമായി യുവാവ് പിടിയില്‍.
തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയില്‍ ചരസ്സ് കൈവശം വെച്ച കുറ്റത്തിന് കോഴിക്കോട് കസബ സ്വദേശിയായ തൊടിയില്‍ വീട്ടില്‍ ജിതേഷ്.ടി എന്നയാളെ അറസ്റ്റ് ചെയ്തു.ഇയാളുടെ പക്കല്‍നിന്നും 10 ഗ്രാം ചരസ്സ് കണ്ടെത്തി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ശറഫുദ്ദീന്‍.ടി, പ്രിവന്റീവ് ഓഫീസര്‍മാരായ ഷിജു എം.സി, രാജേഷ്.വി,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അരുണ്‍ കൃഷ്ണന്‍.വി,സന്ദീപ്. ബി,സാലിം.ഇ എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.