പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തുന്ന കാര്‍ട്ടൂണുകളെ സൗദി അറേബ്യ അപലപിച്ചു

0

 പ്രവാചകന്‍ മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള കാര്‍ട്ടൂണുകളെ സൗദി അറേബ്യ അപലപിച്ചു. ഇസ്ലാമിനെ ഭീകരതയുമായി ബന്ധിപ്പിക്കാനുള്ള ശ്രമങ്ങളെ രാജ്യം നിരാകരിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.അഭിപ്രായ സ്വാതന്ത്ര്യവും സംസ്‌കാരവും, ബഹുമാനം, സഹിഷ്ണുത, സമാധാനം എന്നിവയുടെ ദീപമാകണമെന്നും ഇത് വിദ്വേഷം, അക്രമം, തീവ്രവാദം, സഹവര്‍ത്തിത്തത്തിന് വിപരീതമായ പ്രവര്‍ത്തനങ്ങള്‍ എന്നിവയെ നിരാകരിക്കുന്നത് ആകണമെന്നും സ്റ്റേറ്റ് മീഡിയ പ്രസ്താവനയില്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!