പൈത്തണ്‍ പ്രോഗ്രാമിങ് സൗജന്യ പരിശീലനം: പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം

0

സൈബര്‍ശ്രീ പരിശീലന പദ്ധതിയില്‍ പൈത്തണ്‍ പ്രോഗ്രാമിങ്  പരിശീലനത്തിനായി പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികളെ ക്ഷണിക്കുന്നു. നാല് മാസത്തെ പരിശീലനത്തിന് പ്രതിമാസം 5000 രൂപ സ്റ്റൈപ്പന്റ് ലഭിക്കും. സംസ്ഥാന പട്ടികജാതി വികസന വകുപ്പും സി-ഡിറ്റും സംയുക്തമായിട്ടാണ് പരിശീലനപരിപാടി നടത്തുന്നത്.

ബി-ടെക്, എംസിഎ, എംഎസ്സി  കമ്പ്യൂട്ടര്‍ സയന്‍സ് വിജയിച്ചവര്‍ക്കും, പരിശീലനം പൂര്‍ത്തീകരിച്ചവര്‍ക്കും  അപേക്ഷിക്കാം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ വിദ്യാഭ്യാസ യോഗ്യത, വയസ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളടക്കം സൈബര്‍ശ്രീ, സി-ഡിറ്റ്, അംബേദ്കര്‍ ഭവന്‍, മണ്ണന്തല-പി.ഒ, തിരുവനന്തപുരം  695015 എന്ന വിലാസത്തില്‍  അപേക്ഷിക്കണം.

Leave A Reply

Your email address will not be published.

error: Content is protected !!