സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന വൈദ്യുതി നിയന്ത്രണം പിന്‍വലിച്ചു. മൂലമറ്റം പവര്‍ സ്റ്റേഷനിലെ വൈദ്യുതി പ്രതിസന്ധിക്ക് താത്കാലിക പരിഹാരം കണ്ടെത്തിയാണ് വൈദ്യുതി നിയന്ത്രണം പിന്‍വലിച്ചത്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് 400 മെഗാവാട്ട് വൈദ്യുതി എത്തിച്ചതായി കെഎസ്ഇബി അറിയിച്ചു. രാത്രി 9 മണിയോടെയാണ് വൈദ്യുതി നിയന്ത്രണം പിന്‍വലിച്ചത്.
ഇടുക്കി മൂലമറ്റത്ത് ആറ് ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിലച്ചതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയുണ്ടായത്. സാങ്കേതിക തടസത്തെ തുടര്‍ന്നാണ് ജനറേറ്റുകളുടെ പ്രവര്‍ത്തനം പെട്ടന്ന് നിലച്ചത്. വൈദ്യുതി ഉത്പ്പാദനത്തില്‍ 300 മെഗാവാട്ട് കുറവാണ് സംസ്ഥാനത്ത് ഇപ്പോഴുള്ളത്. പ്രതിസന്ധി പരിഹരിക്കുന്നതിനായി ഇതര സംസ്ഥാന ജനറേറ്റുകളില്‍ നിന്നും വൈദ്യുതി എത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി നേരത്തെ കെഎസ്ഇബി അറിയിച്ചിരുന്നു. രാത്രി 7.30 മുതല്‍ക്കാണ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയതെങ്കിലും 9 മണിയോടെ ഇത് പിന്‍വലിക്കുകയായിരുന്നു.