വ്യായാമത്തിന് സൈക്ലിംഗ്
കൊവിഡ് കാലത്ത് പതിവു വ്യായാമങ്ങള്‍ കുറഞ്ഞപ്പോള്‍ പകരം സൈക്ലിംഗ് പ്രോത്സാഹിപ്പിക്കുകയാണ് പനമരത്തെ വയനാട് സൈക്ലിംഗ് ക്ലബുകള്‍. 3 മാസം മുമ്പ് രൂപീകരിച്ച ക്ലബിന്റെ നേതൃത്വത്തില്‍ പനമരത്ത് നിന്ന് കന്യാകുമാരി വരെ സൈക്കിള്‍ റാലി നടത്തി. പ്രകൃതി സൗഹൃദ പരമായ വ്യായാമം എന്ന നിലയ്ക്ക് പ്രാധാന്യമുള്ള സൈക്ലിംഗ് പ്രോത്സാഹി പ്പിക്കുകയാണ് ക്ലബിന്റെ ലക്ഷ്യം. 60 അംഗങ്ങളുള്ള ക്ലബിന്റെ പ്രസിഡണ്ട് ജംഷീര്‍ കോര്‍ഡിനേറ്റര്‍ റംഷാദുമാണ്.