പ്രവാസികള്‍ക്ക് പാസ്‍പോര്‍ട്ടില്‍ വിദേശത്തെ വിലാസം ചേര്‍ക്കാം

0

യുഎഇയിലെ പ്രവാസികള്‍ക്ക് ഇനി അവരുടെ വിദേശത്തെ വിലാസം പാര്‍പോര്‍ട്ടില്‍ ചേര്‍ക്കാം. ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തതായി ദുബൈ ഇന്ത്യന്‍ കോണ്‍ലേറ്റിലെ പാസ്‍പോര്‍ട്ട് ആന്റ് അറ്റസ്റ്റേഷന്‍ കോണ്‍സുല്‍ സിദ്ധാര്‍ത്ഥ കുമാര്‍ അറിയിച്ചു.

ഇന്ത്യയില്‍ സ്ഥിരമായ മേല്‍വിലാസമില്ലാതെ വര്‍ഷങ്ങളായി യുഎഇയില്‍ താമസിക്കുന്നവര്‍ക്കടക്കം ഇത് പ്രയോജനപ്പെടും. ഇപ്പോള്‍ കൈവശമുള്ള പാസ്‍പോര്‍ട്ടുകളില്‍ വിലാസം തിരുത്താനാവില്ല. യുഎഇയിലെ മേല്‍വിലാസം ചേര്‍ക്കണ മെങ്കില്‍ പുതിയ പാസ്‍പോര്‍ട്ടിന് അപേക്ഷ നല്‍കണം. സ്വന്തം വീടുകളിലോ വാടകയ്‍ക്കോ താമസിക്കുന്നവര്‍ക്ക് സൗകര്യം പ്രയോജനപ്പെടുത്താം. വിലാസത്തില്‍ മാറ്റം വരുത്തുന്നവര്‍ അതിനുള്ള രേഖകള്‍ കൂടി സമര്‍പ്പിക്കണം.

Leave A Reply

Your email address will not be published.

error: Content is protected !!