സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിക്കായി നടപ്പ് അധ്യയന വര്‍ഷത്തിലേക്കായി 262.33 കോടി രൂപ അനുവദിച്ചതായി മന്ത്രി വി ശിവന്‍കുട്ടി. പാചകത്തൊഴിലാളി കള്‍ ക്കുള്ള ശമ്പളവും പാചക ചെലവും ഉള്‍പ്പെടുന്നതാണ് ഈ സംഖ്യ. കേന്ദ്ര വിഹിതമായ 167.38 കോടി രൂപ ഈ മാസം ലഭിക്കുകയും സംസ്ഥാന വിഹിത മായ 94.95 കോടി രൂപ അനുവദിക്കുകയും ചെയ്യുകയായിരുന്നു.
കേന്ദ്ര വിഹിതം ലഭിക്കാതിരുന്ന സാഹചര്യത്തില്‍ വിഷയത്തിന്റെ അടിയന്തിര പ്രാധാന്യം കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാര്‍ അധിക വിഹിതം അനുവദിച്ചാണ് ഈ വര്‍ഷം ജൂണ്‍ ജൂലൈ മാസങ്ങളില്‍ പാചക തൊഴിലാളികള്‍ക്കുള്ള കൂലിയുടെ വിഹിതം നല്‍കിയത്. ഈ അധ്യയന വര്‍ഷത്തില്‍ 278 കോടി രൂപയാണ് കേന്ദ്ര വിഹിതമായി മൊത്തം ലഭിക്കേണ്ടത്. അതില്‍ 110.38 കോടി രൂപ കൂടി ഇനി ലഭ്യമാകാനുണ്ട്.