വെറുതെ കുത്തിയിട്ട കപ്പത്തണ്ടില്‍ നിന്നും ലഭിച്ചത് ഭീമന്‍ കപ്പ.പൊഴുതന ഇടിയംവയല്‍ സ്വദേശി എ.പി ആസിഫലി എന്ന കര്‍ഷകനാണ് രണ്ട് മീറ്റര്‍ നീളമുള്ള കപ്പ വിളവെടുക്കാനായത്.2 കിഴങ്ങുകളാണ് ലഭിച്ചത്.ഒരു കിഴങ്ങിന് 15 കിലോ ഭാരവും മറ്റൊന്നിന് 10 കിലോ ഭാരവുമാണ് ഉള്ളത്.ഒറ്റ ചോടില്‍ നിന്നുമാണ് 25 കിലോ ഭാരമുള്ള കപ്പ ലഭിച്ചത്. പൊഴുതന കൃഷിഭവന്‍ നല്‍കിയ കപ്പ കമ്പ് ഉപയോഗിച്ച് ചെയ്ത കൃഷിയിലാണ് രണ്ടു മീറ്ററോളം വലിപ്പമുള്ള ഭീമന്‍ കപ്പ വിളവെടുത്തത്.
മണല്‍ കൂമ്പാരത്തിലാണ് കൃഷിചെയ്തത്. വയലില്‍ കൃഷി ചെയ്ത് ബാക്കിവന്ന കപ്പ കമ്പ് വെറുതെ മണല്‍ കൂമ്പാരത്തില്‍ കുത്തിവെക്കുകയായിരുന്നു. ഭീമന്‍ കപ്പക്കിഴങ്ങ് വിളഞ്ഞത് അറിഞ്ഞ് പ്രദേശവാസികള്‍ ഫോട്ടോയെടുക്കാനും സെല്‍ഫി എടുക്കാനുമായി എത്തിയെന്ന് ആസിഫ് അലി പറഞ്ഞു.