അവധിക്ക് പോയി വിദേശത്ത് കുടുങ്ങിയ സ്‌പെഷ്യലിസ്റ്റ് അധ്യാപകരുടെ വിസ പുതുക്കാനൊരുങ്ങി കുവൈത്ത്
അവധിക്ക് പോയി തിരികെ മടങ്ങാനാകാതെ വിദേശത്ത് കുടുങ്ങിയ സ്‌പെഷ്യലിസ്റ്റ് അധ്യാപകരെ തിരിച്ചെത്തിക്കാന്‍ കുവൈത്ത് നടപടി തുടങ്ങി.ഫിസിക്‌സ്, കെമിസ്ട്രി, കണക്ക്, അറബിക്, ഇംഗ്ലീഷ് എന്നിങ്ങനെയുള്ള വിഷയങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകരെയാണ് തിരികെ രാജ്യത്തേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നത്.
ഇവരില്‍ വിസ കാലാവധി കഴിഞ്ഞവര്‍ക്ക് പുതുക്കി നല്‍കാന്‍ ആഭ്യന്തര മന്ത്രാലയം സന്നദ്ധമായതായി വിദ്യാഭ്യാസ മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.അടിയന്തരമായി 1,000 അധ്യാപകരെ എത്തിക്കാനാണ് തീരുമാനം. ചില സ്‌പെഷ്യലിസ്റ്റ് അധ്യാപകര്‍ക്ക് പകരം ജിസിസി, കുവൈത്തി അധ്യാപകരെ നിയമിക്കാനും തീരുമാനമുണ്ട്.
ഇസ്ലാമിക് സ്റ്റഡീസ്, സോഷ്യല്‍ സ്റ്റഡീസ് ഓഫ് ഇലക്ട്രിസിറ്റി, മെക്കാനിക്‌സ്, ഡെക്കറേഷന്‍, ജിയോളജി, ബയോളജി എന്നീ സ്‌പെഷ്യാലിറ്റികളിലാണ് വിദേശികള്‍ക്ക് പകരം ആളെ നിയമിക്കുക.