അവശ്യഘട്ടങ്ങളില്‍ യാത്രചെയ്യാനുള്ള ഇ-പാസിന് ഇനി മുതല്‍ കേരളാ പൊലിസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്ലിക്കേഷനായ പോല്‍ ആപ്പ് മുഖേനയും അപേക്ഷിക്കാം. ആപ്‌സ്റ്റോറില്‍ നിന്നോ പ്ലേ സ്‌റ്റോറില്‍ നിന്നോ പോല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഹോം സ്‌ക്രീനിലെ സേവനങ്ങളില്‍ നിന്ന് പോല്‍ പാസ് എന്ന ഓപ്ഷന്‍ തെരഞ്ഞെടുത്ത് ആവശ്യമായ വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്യാം. പാസ് അനുവദിച്ചാല്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ ലിങ്ക് ലഭിക്കും. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ക്യൂആര്‍ കോഡോടു കൂടിയ പാസ് ലഭിക്കും. കൂലിപ്പണിക്കാര്‍,ദിവസവേതനക്കാര്‍, വീട്ടുജോലിക്കാര്‍ തുടങ്ങി തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ഒരാഴ്ച വരെ സാധ്യതയുള്ള പാസിനായി അപേക്ഷിക്കാം. ഒരിക്കല്‍ നല്‍കിയ പാസിന്റെ കാലാവധി കഴിഞ്ഞാല്‍ മാത്രമേ മറ്റൊരു പാസ് ലഭിക്കൂ. ഒരിക്കല്‍ നല്‍കിയ പാസിന്റെ അനുമതി , നിരസിക്കല്‍ എന്നിവയെപ്പറ്റി എസ്എംഎസിലൂടെയും സ്ത്രീനിലെ ചെക് സ്റ്റാറ്റസ് ബട്ടണിലൂടെയും അറിയാം. അവശ്യ സേവന സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് യാത്ര ചെയ്യാന്‍ സ്ഥാപനങ്ങളിലെ തിരിച്ചറിയല്‍ കാര്‍ഡ് മതിയാകും. പോല്‍ ആപ്പിലെ മുപ്പത്തിയൊന്നാമത്തെ സേവനമായാണ് പോല്‍ പാസ് സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Sign in
Sign in
Recover your password.
A password will be e-mailed to you.