ജനതാദള്‍ എസ്സില്‍ നിന്നും രാജി വെച്ച് സി.എം.പി.യില്‍ ചേര്‍ന്നു

0

ജനതാദള്‍ എസ്സിലെ അധികാര തര്‍ക്കത്തിലും, ഗ്രൂപ്പ് വടംവലിയും, ഇടതുപക്ഷ ഭരണത്തിലെ അഴിമതിയിലും പ്രതിഷേധിച്ച് കിസ്സാന്‍ ജനതാദള്‍ എസ്സ് സംസ്ഥാന സെക്രട്ടറി പി.വി ഉണ്ണി, ബത്തേരി മുന്‍സിപ്പല്‍ ജനതാദള്‍ എസ്സ് പ്രസിഡന്റ് വി.കെ അബ്രഹാം എന്നിവരുടെ നേതൃത്വത്തിലുള്ള 50 തോളം പ്രവര്‍ത്തകര്‍ രാജി വെച്ച് സി.എം.പി.യില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.

നവംബര്‍ ഒന്നാം തിയ്യതി ബത്തേരിയില്‍ നടക്കുന്ന സമ്മേളന പരിപാടിയില്‍ മെബര്‍ഷിപ്പും, സ്വീകരണും നല്‍കുമെന്ന് ജില്ലാ സെക്രട്ടറി ടി.കെ.ഭൂപേഷ് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. പി.വി ഉണ്ണി, വി.കെ അബ്രഹാം തുടങ്ങിയവരും പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!