ബഫര്‍ സോണ്‍ പ്രഖ്യാപനം വനം പരിസ്ഥിതി മന്ത്രാലയം പിന്‍തിരിയണം:വ്യാപാരി വ്യവസായി ഏകോപന സമിതി ബത്തേരി യൂണിറ്റ്

0

പരിസ്ഥിതി സംരക്ഷണത്തിനായി നിയോഗിക്കപ്പെട്ട മേഖല കളില്‍ വയനാട്ടിലെ അടക്കം കൃഷി ഭൂമികള്‍ ബഫര്‍ സോണ്‍ ആയി മാറ്റുന്നത് ഭാവിയില്‍ കര്‍ഷകരെ സ്വന്തം ഭൂമിയില്‍ നിന്നും കുടി ഒഴിപ്പിക്കുവാന്‍ ഇടയാക്കുന്ന സാഹചര്യം ഒരുക്കുമെന്നും ,ഇത്തരം നിയമങ്ങള്‍ നടപ്പിലാക്കുന്നതില്‍ നിന്നും വനം പരിസ്ഥിതി മന്ത്രാലയം പിന്‍തിരിയണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ബത്തേരി യൂണിറ്റ് ആവശ്യപ്പെട്ടു.

ഇതുമായി ബന്ധപ്പെട്ട് സമരത്തില്‍ ഏര്‍പ്പെട്ടവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് വ്യാപാരി സമുഹം രംഗത്തിറങ്ങുമെന്നും ഭാരവാഹികള്‍ പറഞ്ഞു.ചിങ്ക്‌ളി അബ്ദുള്‍ ഖാദര്‍ ,പി .വൈ മത്തായി ,കെ.ആര്‍ അനില്‍ കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!