മീനങ്ങാടി പഞ്ചായത്തില്‍ രണ്ടിടങ്ങളില്‍ കടുവയുടെ ആക്രമണം, 3 വളര്‍ത്തുമൃഗങ്ങളെ കൊന്നു
മൈലമ്പാടി പാമ്പംകൊല്ലി കാവുങ്ങല്‍ കുര്യന്റെ ആടിനെയും, അപ്പാട് കാഞ്ചിയുടെ 2 വയസ്സുള്ള ആടിനെയും കുട്ടിയെയുമാണ് കടുവ കൊന്നത്. അപ്പാട് രാത്രി 11 നും, മൈലമ്പാടിയില്‍ പുലര്‍ച്ചയുമാണ് കടുവ വളര്‍ത്തുമൃഗങ്ങളെ കൊന്നത്. കഴിഞ്ഞ ദിവസം മൈലമ്പാടി, പുല്ലുമല, പാമ്പംകൊല്ലി പ്രദേശങ്ങളില്‍ നിരവധിയാളുകള്‍ കടുവയെ നേരില്‍ കണ്ടതായി പറഞ്ഞിരുന്നു.