ഇടതുപക്ഷം പ്രധാന ശക്തിയായി മാറി കൊണ്ടിരിക്കുകയാണ്: പി ഗാഗാറിന്‍
ഇന്ത്യന്‍ രാഷ്ട്രിയത്തിലും, ലോക രാഷ്ട്രിയത്തിലും ഇടതുപക്ഷം പ്രധാന ശക്തിയായി മാറി കൊണ്ടിരിക്കുകയാണെന്ന് സി പി എം ജില്ലാ സെക്രട്ടറി പി ഗാഗാറിന്‍. സിപിഎം മാനന്തവാടി മുന്‍സിപ്പല്‍ കമ്മിറ്റി സംഘടിപ്പിച്ച നാളേക്ക് നല്ലതിന് ജനപക്ഷ വികസന രേഖ വികസന സെമിനാര്‍ മില്‍ക്ക് സൊസൈറ്റി ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കു കയായിരുന്നു അദ്ദേഹം.
ഇല്ലാത്തവന് ഒന്നും ഇല്ലാതായികൊണ്ടിരിക്കുകയും ഉള്ളവന് നാള്‍ക്ക് നാള്‍ സമ്പത്ത് വര്‍ദ്ധിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്ന കാഴ്ചയാണ് ലോകത്ത് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു, ഏരിയാ കമ്മിറ്റി അംഗം എം രജീഷ് അധ്യക്ഷനായിരുന്നു, കെ വി മോഹനന്‍, പി വി സഹദേവന്‍, കെ എം വര്‍ക്കി, പി ടി ബിജു, വി ആര്‍ പ്രവീജ്, അബ്ദുള്‍ ആസിഫ് എന്നിവര്‍ സംസാരിച്ചു.