ലോകത്തെ ഏറ്റവും വലിയ മരുപ്പച്ച സൗദിയില്‍; ഗിന്നസ് ബുക്കില്‍ ഇടം പിടിച്ച് അല്‍ ഹസ
ലോകത്തെ ഏറ്റവും വലിയ മരുപ്പച്ചയായി സൗദിയിലെ അല്‍ ഹസ. സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയില്‍പ്പെട്ട അല്‍ ഹസ ലോകത്തെ ഏറ്റവും വലിയ മരുപ്പച്ചയെന്ന സ്ഥാനവുമായാണ് ഗിന്നസ് ബുക്കില്‍ ഇടം നേടിയത്.അറബ് ലോകത്തു ഗിന്നസ് ബുക്കില്‍ ഏറ്റവും കൂടുതല്‍ റെക്കോര്‍ഡുകള്‍ സ്ഥാപിച്ച രണ്ടാമത്തെ രാജ്യമായ സൗദി ലോകത്തെ ഏറ്റവും വലിയ മരുപ്പച്ചയെന്ന സ്ഥാനവുമായാണ് ഏറ്റവും ഉടുവില്‍ ഗിന്നസ് ബുക്കില്‍ ഇടം പിടിച്ചത്. സൗദിയുടെ കിഴക്കന്‍ പ്രവിശ്യയില്‍പ്പെട്ട അല്‍ ഹസയാണ് ലോകത്തെ ഏറ്റവും വലിയ മരുപ്പച്ചയെന്ന സ്ഥാനം സൗദിക്ക് നേടിക്കൊടുത്തത്. ഇവിടെയുള്ള മരുപ്പച്ചയുടെ വിസ്തീര്‍ണ്ണം 85.4 ചതുരശ്ര കിലോമീറ്ററാണ്.