കളക്ടേഴ്സ് അറ്റ് സ്‌കൂള്‍; വിദ്യാലയങ്ങളില്‍ മാലിന്യ സംഭരണ പെട്ടികള്‍ സ്ഥാപിച്ചു

0

സ്‌കൂളുകള്‍ മാലിന്യ മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ മാലിന്യ സംഭരണ പെട്ടികള്‍ സ്ഥാപിച്ചു. വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ 21 സ്‌കൂളുകളിലാണ് മൂന്നു പെട്ടികള്‍ വീതം വച്ചു നല്‍കുക. കളക്ടേഴ്സ് അറ്റ് സ്‌കൂള്‍ പദ്ധതിയുടെ ഭാഗമായാണ് വിദ്യാലയങ്ങളില്‍ നിന്നും പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ വേര്‍തിരിച്ച്് ശുചിത്വമിഷന്‍ വഴി നീക്കം ചെയ്യാന്‍ ഉദ്ദേശിക്കുന്നത്.

ഇതോടെ പഞ്ചായത്തിലെ വിദ്യാലയങ്ങളില്‍ നിന്നും മാലിന്യശേഖരം നടത്തുന്നതിനായി ആവിഷ്‌കരിച്ച പദ്ധതിക്ക് തുടക്കമായി. 2021-22 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി നാലരലക്ഷത്തോളം രൂപാ വകയിരുത്തിയാണ് 21 സ്‌കൂളുകളില്‍ കളക്ടിംഗ് ബോക്സുകള്‍ സ്ഥാപിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ അലക്ഷ്യമായി വലിച്ചെറിയുന്ന ഉപയോഗിച്ചുകഴിഞ്ഞ പേനകള്‍, പ്ലാസ്റ്റിക് കവറുകള്‍, മറ്റ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ബോക്‌സില്‍ നിക്ഷേപിക്കണം.

ഇതിലൂടെ സ്‌കൂളുകള്‍ പ്ലാസ്റ്റിക് മുക്തമാക്കുക എന്നതാണ് ലക്ഷ്യം.പാലയാണ സ്‌കൂളില്‍ വെച്ച് നടന്ന ചടങ്ങില്‍ വെച്ച് പഞ്ചായത് പ്രസിഡണ്ട് സുധിരാധാകൃഷ്ണന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകന്‍ എം മണികണ്ഠന്‍ അദ്ധ്യക്ഷം വഹിച്ചു.രാധാകൃഷ്ണന്‍,ഹമീദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!