പാര്‍ക്കിങ് ഫീസ് ഇലക്ട്രോണിക് സംവിധാനത്തിലേക്ക് മാറ്റി മസ്കറ്റ് നഗരസഭ
മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന നിരവധി മേഖലകളില്‍ സ്ഥാപിച്ചിരിക്കുന്ന പാര്‍ക്കിംഗ് മീറ്ററുകള്‍ നീക്കം ചെയ്യുവാന്‍ മസ്‌കറ്റ് നഗരസഭ തീരുമാനിച്ചു. 2020 നവംബര്‍ ഒന്ന് മുതല്‍ വാഹന ഉടമകള്‍ പാര്‍ക്കിംഗ് ഫീസ് ഇലക്ട്രോണിക് സംവിധാനത്തിലൂടെ നല്‍കണമെന്ന് മസ്‌കറ്റ് നഗരസഭ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.