അന്യായമായി ടിപ്പര്‍ വേട്ട ; നാളെ ജില്ലയില്‍ സൂചന പണിമുടക്ക്

0

വിജിലന്‍സ്, ജിയോളജി, ആര്‍.ടി.ഒ, പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അന്യായമായി ടിപ്പര്‍ വേട്ട നടത്തുന്നുവെന്നാരോപിച്ച് ടിപ്പര്‍ ലോറി ഉടമകള്‍ നാളെ ജില്ലയില്‍ സൂചന പണിമുടക്ക് നടത്തും.ടിപ്പര്‍ അസ്സോസിയേഷനുകളായ കെറ്റിറ്റിഎ ,റ്റിഒഡിഡബ്ല്യൂഎ തുടങ്ങിയവയുടെ നേതൃത്വത്തിലാണ് നാളെ പണിമുടക്ക് നടത്തുക.

കോവിഡ് മഹാമാരിയുടെ കാലത്ത് നിര്‍മ്മാണ മേഖല പൂര്‍ണ്ണമായും തകര്‍ന്നിരിക്കുന്നതിനാല്‍ ടിപ്പര്‍ ലോറി ഉടമകളും തൊഴിലാളികളും ദുരിതത്തിലാണെന്നും, ഈ   സമയത്ത്  വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ ഓവര്‍ ലോഡിന്റെ പേര് പറഞ്ഞ് ഉപദ്രവിക്കുന്ന സമീപനം ഒഴിവാക്കണമെന്നും  ഭാരവാഹികള്‍ പറഞ്ഞു. മറ്റ് വാഹനങ്ങളെ ഒഴിവാക്കി ടിപ്പര്‍ ലോറികള്‍ തെരഞ്ഞ് പിടിച്ച്
10,000 മുതല്‍ 50,000 രൂപ വരെ പിഴ ചുമത്തുന്നത് അങ്ങേയറ്റം ക്രൂരതയാണെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
.50,000 രൂപ പിഴ ചുമത്തിയതിന്റെ ഫലമായി കഴിഞ്ഞ ദിവസം കോഴിക്കോട് മുക്കത്തുള്ള ടിപ്പര്‍ ഉടമ മനോവിഷമം മൂലം ആത്മഹത്യക്ക് ശ്രമിക്കുകയുണ്ടായി.എത്രയും പെട്ടെന്ന് മുഖ്യമന്ത്രി ഇടപ്പെട്ട് ഇത്തരം പ്രശ്നത്തിന് പരിഹാരമുണ്ടാക്കണമെന്ന്  ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

Leave A Reply

Your email address will not be published.

error: Content is protected !!