കോവിഡ്:മരിച്ചവരുടെ ആശ്രിതര്‍ക്ക് ധനസഹായം മാനദണ്ഡം വിശദമാക്കി സര്‍ക്കാര്‍

0

കോവിഡ് ബാധിച്ചു മരിച്ചവരുടെ ആശ്രിതര്‍ക്ക് 50,000 രൂപ ധനസഹായം അനുവദിക്കുന്നതിന് അവകാശികള്‍ എന്ന മാനദണ്ഡം വിശദമാക്കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.ഭാര്യയാണു മരിച്ചതെങ്കില്‍ ഭര്‍ത്താവിനും ഭര്‍ത്താവാണു മരിച്ചതെങ്കില്‍ ഭാര്യയ്ക്കുമാണു ധനസഹായം അനുവദിക്കുന്നത്. മാതാവും പിതാവും മരിച്ചാല്‍ മക്കള്‍ക്കു തുക തുല്യമായി വീതിച്ചു നല്‍കും. മരിച്ച ആള്‍ വിവാഹം ചെയ്തിട്ടില്ലെങ്കിലോ വിവാഹിതരെങ്കില്‍ ഭാര്യ/ഭര്‍ത്താവ്/മക്കള്‍ ജീവിച്ചിരിപ്പില്ലെങ്കിലോ മാതാപിതാക്കള്‍ക്കു തുക തുല്യമായി വീതിക്കും. ഈ വിഭാഗത്തിലുള്ളവരുടെ രക്ഷിതാക്കളും ജീവിച്ചിരിപ്പില്ലെങ്കില്‍ സഹോദരങ്ങള്‍ക്കാണു തുല്യ വിഹിതമായി തുക അനുവദിക്കുക.

മരിച്ച ആളിന്റെ കുടുംബത്തില്‍ ഭാര്യ/ഭര്‍ത്താവ്/മക്കള്‍ എന്നിവര്‍ക്കൊപ്പം ആശ്രിതരായ മാതാപിതാക്കള്‍ കൂടി ഉണ്ടെങ്കില്‍ അവര്‍ക്കും ആനുപാതികമായ സഹായം അനുവദിക്കും. സുപ്രീംകോടതി നിര്‍ദേശപ്രകാരം സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നാണു തുക അനുവദിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!